കായികം

ധോനിക്ക് മാത്രമല്ല, ആരാധകര്‍ രഹാനേയ്ക്കുമുണ്ട്, അവര്‍ ചാടിക്കടന്ന് എത്തുന്നുമുണ്ട്

സമകാലിക മലയാളം ഡെസ്ക്

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് ധോനിക്കടുത്തെക്കെത്തുന്ന ആരാധകരാണ് ഐപിഎല്‍ പതിനൊന്നാം സീസണിന്റെ ഹൈലൈറ്റുകളില്‍ ഒന്ന്. ധോനിയുടെ സാന്നിധ്യമാണ് ഗ്യാലറിയെ നിറയ്ക്കുന്നതെന്നും, ധോനി ബാറ്റ് ചെയ്യുന്ന സമയമാണ് ലൈവ് ടെലികാസ്റ്റ് ഏറ്റവും കൂടുതല്‍ പേര്‍ കാണുന്നതെന്നുമൊക്കെയാണ് ധോനി ഫാന്‍സിന്റെ അവകാശവാദങ്ങള്‍. 

എന്നാല്‍ ധോനിക്ക് മാത്രമല്ല ഇത്ര കടു കട്ടി ആരാധകര്‍. ഇവിടെ മറ്റൊരു താരത്തിന്റെ ആരാധകന്‍ കൂടി ഗ്രൗണ്ടിലെ സുരക്ഷാ വലയം ഭേദിച്ച് തന്റെ ഇഷ്ട താരത്തിന്റെ അടുത്തേക്ക് ഓടിയെത്തി. രഹാനെയുടെ ആരാധകനായിരുന്നു ആ വിരുതന്‍. പഞ്ചാബിനെതിരായ മത്സരത്തിന് ഇടയിലായിരുന്നു സംഭവം. 

പഞ്ചാബിന്റെ ഇന്നിങ്‌സിന് ഇടയിലായിരുന്നു സംഭവം. രണ്ട് ഓവറില്‍ 48 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കുന്നതിനായി വേണ്ടിയിരുന്നത്. ആദ്യ മൂന്ന് ബോളില്‍ നാല് റണ്‍സ് മാത്രമാണ് ജോഫ്ര വിട്ടുകൊടുത്തത്. നാലാമത്തെ ബോള്‍ എറിയുന്നതിന് മുന്‍പ്, ഡീപ്പ് എക്‌സ്ട്രാ കവറിലെ ബൗണ്ടറി ലൈനിന് പുറത്ത് നിന്നും രഹാനയെ ലക്ഷ്യമാക്കിന ആരാധകന്‍ ഗ്രൗണ്ടിലേക്ക് കുതിച്ചു. 

രഹാനേയ്ക്ക് അടുത്തെത്തിയ ആരാധകന്‍ താരത്തിന്റെ കൈ പിടിച്ചു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നാലെ ഓടിയെത്തി ആരാധകനെ ഗ്രൗണ്ടില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയി. ഇതിന് മുന്‍പ് കൊല്‍ക്കത്തയ്‌ക്കെതിരായ ചെന്നൈയുടെ മത്സരത്തിന് ഇടയില്‍ ഈഡന്‍ ഗാര്‍ഡനില്‍ വെച്ചായിരുന്നു ധോനിയുടെ അടുത്തേക്കെത്തി ആരാധകന്‍ ചെന്നൈ നായകന്റെ കാലുകളില്‍ തൊട്ടത്. 

2017ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിനിടയില്‍ മൊഹാലിയില്‍ വെച്ചും ആരാധകന്‍ ഗ്രൗണ്ടിലേക്കെത്തി ധോനിയുടെ കാലുകളില്‍ തൊടാന്‍ ശ്രമിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി