കായികം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അനുകരിച്ച് ബാഴ്‌സയും; ജേഴ്‌സിയില്‍ അവരും കൊണ്ടുവന്നു ഒരു മാറ്റം 

സമകാലിക മലയാളം ഡെസ്ക്

വിയ്യാറയലിനെതിരെ കളിക്കളത്തിലിറങ്ങിയ ബാഴ്‌സാ താരങ്ങളുടെ ജേഴ്‌സിയില്‍ ഒരു പ്രത്യേകതയുണ്ടായിരുന്നു. അവരുടെ പേരുകള്‍ക്ക് പകരം മറ്റൊരു പേരായിരുന്നു ഓരോ കളിക്കാരന്റേയും ജേഴ്‌സിയില്‍ ഇടംപിടിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അന്ന് അവരുടെ അമ്മമാരെ ലോകത്തിന് മുന്നില്‍ ആദരിച്ചത് പോലെ ബാഴ്‌സാ താരങ്ങളും...

മദേഴ്‌സ് ഡേയുടെ ഭാഗമായിട്ടായിരുന്നു അമ്മമാര്‍ക്ക് ബാഴ്‌സാ താരങ്ങള്‍ ആദരവര്‍പ്പിച്ചത്. മത്സരം ആരംഭിക്കുന്നതിന് മുന്‍പായിരുന്നു അമ്മയുടെ പേരെഴുതിയ ജേഴ്‌സി ധരിച്ച് താരങ്ങള്‍ കളിക്കളത്തില്‍ അണി നിരന്നത്. കിക്കോഫിന് മുന്‍പായി തങ്ങളുടെ പേരെഴുതിയ ജേഴ്‌സിയിലേക്ക് തന്നെ താരങ്ങള്‍ മടങ്ങി. 

2016 ഒക്ടോബറില്‍ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് അഞ്ചാം ഏകദിനത്തില്‍ അമ്മമാരുടെ പേരെഴുതിയ ജേഴ്‌സി അണിഞ്ഞായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ