കായികം

കാണാന്‍ ആളുണ്ടാവില്ല; ബംഗ്ലാദേശ് പര്യടനത്തിന് ആതിഥേയത്വം വഹിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

സമകാലിക മലയാളം ഡെസ്ക്

ബംഗ്ലാദേശിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം സാധ്യമല്ലെന്ന് വ്യക്തമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. സാമ്പത്തികമായി നേട്ടമുണ്ടാക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശിനെ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് ക്ഷണിക്കാന്‍ സാധിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നിലപാടെടുത്തിരിക്കുന്നത്. 

ക്രിക്കറ്റ് ഓഫ് സീസണായ സമയത്ത് രാജ്യത്ത് ഫുട്‌ബോളിനാണ് പ്രാധാന്യം ലഭിക്കുന്നതെന്നും അതിനാല്‍ ബംഗ്ലാദേശിനെതിരായ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് സംപ്രേഷണം ചെയ്യാന്‍ സാധിക്കില്ലെന്നും ബ്രോഡ്കാസ്‌റ്റേഴ്‌സ് നിലപാടെടുത്തതോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പരമ്പര ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയത്. 

2003ന് ശേഷം ബംഗ്ലാദേശ് ഓസ്‌ട്രേലിയയില്‍ പരമ്പര കളിച്ചിട്ടില്ല. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ഒരു ടെസ്റ്റ് രാത്രിയും പകലുമായി നടത്താമെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിര്‍ദേശം ഇന്ത്യ പൂര്‍ണമായും തള്ളിയതിന് പിന്നാലെയാണ് ബംഗ്ലാദേശുമായി പരമ്പരയ്ക്കില്ലെന്ന് ഓസ്‌ട്രേലിയ വ്യക്തമാക്കിയിരിക്കുന്നത്. 

ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ അല്ലാതെ മറ്റ് രാജ്യങ്ങള്‍ വല്ലപ്പോഴും മാത്രമേ ഓസ്‌ട്രേലിയയിലേക്ക മത്സരത്തിനായി എത്താറുള്ളു. അതും വേനല്‍ക്കാലത്ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്