കായികം

കാളയുടെ ആക്രമണത്തില്‍പ്പെട്ട് നവ്‌ജോദ് സിംഗ് സിദ്ധു; സംഭവം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ

സമകാലിക മലയാളം ഡെസ്ക്

കാളയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജോദ് സിംഗ് സിദ്ധു. അമൃത്സറിലെ ഒരു ക്ഷേത്രത്തിന് പുറത്ത് സിദ്ധുവിന് ഒപ്പം കൂടി നിന്നിരുന്ന ആള്‍ക്കാരുടെ കൂട്ടത്തിലേക്ക് ഒരു തെരുവ് കാള ഇടിച്ചു കയറുകയായിരുന്നു. 

അമൃത്സറിലെ ദുര്‍ഗാ ക്ഷേത്രത്തിലെ മോടിപിടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു മന്ത്രി. വാഹനത്തിലേക്ക് കയറുന്നതിന് മുന്‍പ് സിദ്ധുവിന് ചുറ്റും മാധ്യമപ്രവര്‍ത്തകര്‍ വട്ടം കൂടി. ഇതിനിടയില്‍ അപ്രതീക്ഷിതമായി കൂടി നിന്നവരെ ഇടിച്ചിട്ട് കാള വരികയായിരുന്നു. 

കാളയുടെ ആക്രമണത്തില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിദ്ധു പരിക്കേല്‍ക്കാതെ രക്ഷപെട്ടുവെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കി. സിദ്ധുവിന് ഒപ്പമുള്ള കൂട്ടത്തിലേക്ക് കാള ഇടിച്ചു വരുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി