നെയ്മര്‍ റയലിലേക്ക് ചേക്കേറുമെന്ന് ഏതാണ്ട് ഉറപ്പിക്കുന്ന റിപ്പോര്‍ട്ടുളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ പിഎസ്ജി വിടാന്‍ നെയ്മര്‍ തീരുമാനിച്ചാല്‍ ബ്രസീല്‍ താരത്തിന് വേണ്ടി തങ്ങള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ റയലുമായി കൊമ്പുകോര്‍ക്കുമെന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വ്യക്തമാക്കുന്നത്.
പിഎസ്ജി വിടാന്‍ നെയ്മര്‍ മുതിര്‍ന്നാല്‍ 200 മില്യണ്‍ യൂറോയ്ക്ക് മുകളില്‍ ട്രാന്‍സ്ഫര്‍ വില ഉയരുമെന്നാണ് ഫുട്ബോള്‍ ലോകത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ 200 മില്യണ്‍ യൂറോയല്ല, റെക്കോര്‍ഡ് തുകയ്ക്കാണെങ്കിലും നെയ്മറെ സ്വന്തമാക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രഖ്യാപിക്കുന്നത്.
198 മില്യണ്‍ യൂറോയ്ക്കായിരുന്നു നെയ്മര്‍ ബാഴ്സയില്‍ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയത്. നെയ്മറിന്റെ പിതാവ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകനാണെന്നതും യുനൈറ്റഡിന് അനുകൂല ഘടകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ നെയ്മറിന്റെ റയലിലേക്കുള്ള ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് പിതാവ് ഏജന്റ് പിനി സഹാവിയുമായി ബന്ധപ്പെട്ടതായാണ് കഴിഞ്ഞ ആഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
2017-18 സീസണിലെ പോരായ്മകള്‍ നെയ്മറിനെ ക്ലബിലേക്ക് എത്തിക്കുന്നതിലൂടെ പരിഹരിച്ച് ആരാധകരെ തൃപ്തിപ്പെടുത്താമെന്നാണ് റയലിന്റെ കണക്കു കൂട്ടല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ