കായികം

ഹിനയയോട് ഗുഡ്‌ബൈ പറഞ്ഞ് സിവ, കൗതുകത്തോടെ നോക്കി നിന്ന് ധോനിയും

സമകാലിക മലയാളം ഡെസ്ക്

ഹിനയയെ യാത്ര അയക്കുകയാണ് സിവ. അത് കണ്ട് കൗതുകത്തോടെ നില്‍ക്കുന്ന സാക്ഷിയും ധോനിയും. ഇന്‍സ്റ്റഗ്രാമിലൂടെ ഹര്‍ഭജന്‍ സിങ് ഈ വീഡിയോ ഷെയര്‍ ചെയ്തതോടെ എത്ര ക്യൂട്ടാണ് അവരെന്ന് പറയുകയാണ് ആരാധകര്‍.

സിവയും ഹിനയയും, റെയ്‌നയുടെ മകള്‍ ഗ്രേസിയും കൂടി കളികളിലേര്‍പ്പെടുന്ന വീഡിയോകളെല്ലാം ഇതിന് മുന്‍പ് പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഹിനയയെ യാത്രയയക്കുന്ന സിവയുടെ വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. ഹിനയെ സിവ കെട്ടിപ്പിടിച്ച് യാത്ര അയക്കുന്നത് നോക്കി നില്‍ക്കുന്ന ധോനിയുടെ മുഖത്തെ പ്രതികരണമാണ് അതിലും ക്യൂട്ടെന്ന് ആരാധകര്‍ പറയുന്നു. 

കളിക്കളത്തിന് പുറത്തേക്ക് വരുമ്പോള്‍ പ്ലേഓഫ് പ്രവേശനം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിക്കാനിറങ്ങുന്നത്. പ്ലേഓഫ് ഉറപ്പിച്ചിരിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ ഇന്നത്തെ കളി. ഈ സീസണിലെ ഏറ്റവും മികച്ച നായകന്‍ എന്ന വിളിപ്പേര് നേടിയെടുത്ത കെയിന്‍ വില്യംസന്‍ ധോനിയുമായി ഏറ്റുമുട്ടുന്നത് കാണുവാനാണ് ആരാധകരുടെ കാത്തിരിപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍