കായികം

ബ്രസീലിന്റെ ഭാവി റയല്‍ ഡ്രസിങ് റൂമില്‍ വളരുന്നുണ്ട്; അച്ഛനൊപ്പം അത്ഭുതപ്പെടുത്തി കുട്ടി മാര്‍സെലോ

സമകാലിക മലയാളം ഡെസ്ക്

2014ല്‍ ബ്രസീലിന് വേണ്ടി ലോക കപ്പ് കളിക്കാനിറങ്ങിയവരില്‍ തിയാഗോ സില്‍വ, ഫെര്‍നാഡിനോ, പൗളിഞ്ഞോ, നെയ്മര്‍, വില്യന്‍ എന്നിവര്‍ക്കൊപ്പം മാര്‍സെലോയും റഷ്യയിലേക്ക് പറക്കുന്ന ബ്രസീല്‍ സംഘത്തിലുമുണ്ടാകും. 2018 ലോക കപ്പിന് വേണ്ടി ബ്രസീല്‍ ഒരുങ്ങുന്നതിന് ഇടയില്‍ ഭാവിയിലേക്കൊരു ബ്രസീല്‍ താരത്തിന്റെ സൂചനയാണ് അങ്ങ് റയല്‍ മാഡ്രിഡിന്റെ ഡ്രസിങ് റൂമില്‍ നിന്നും വരുന്നത്. 

റയലിലെ ബ്രസീലിയന്‍ താരം മാര്‍സെലോയുടെ മകനാണ് ഫുട്‌ബോളിലെ തന്നെ മികവ് തെളിയിക്കുന്നത്. റയലിലെ 11 കളിക്കാരുമായി ഹെഡര്‍ കളിച്ച് ലക്ഷ്യം നേടുകയാണ് മാര്‍സെലോയുടെ എട്ടുവയസുകാരന്‍ മകന്‍ എന്‍സോ വിയേര. 

ലക്ഷ്യം നേടിയ എന്‍സോയെ എടുത്തുയര്‍ത്തി ആഘോഷിക്കുന്നുമുണ്ട് റയല്‍ താരങ്ങള്‍. മാര്‍സെലോ ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ തന്നെ വീഡിയോ വൈറലായി കഴിഞ്ഞു. ക്രിസ്റ്റിയാനോയുടെ അഭാവം മാത്രമാണ് വീഡിയോയില്‍ ആരാധകരെ നിരാശപ്പെടുത്തുന്നത്. പരിക്കുകളില്‍ നിന്നും പൂര്‍ണമായും മോചിതനായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് വേണ്ടി ഒരുങ്ങുകയാണ് ക്രിസ്റ്റ്യാനോ. 

ബാഴ്‌സയുമായി 2-2ന് സമനിലയില്‍ പിരിഞ്ഞ മത്സരത്തിലായിരുന്നു ക്രിസ്റ്റ്യാനോ പരിക്കിന്റെ പിടിയിലേക്ക് വീണത്. സെവില്ലയ്‌ക്കെതിരായ കളിയിലും, സെല്‍ട്ടാ വിഗോയ്‌ക്കെതിരായ കളിയിലും ക്രിസ്റ്റിയാനോ റയലിന് വേണ്ടി ഇറങ്ങില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി