കായികം

എനിക്കിത് ഇണങ്ങുന്നില്ലേ? താടിയില്‍ തടവി കോഹ് ലി പറഞ്ഞു, ഞാനിത് കളയില്ല

സമകാലിക മലയാളം ഡെസ്ക്

എനിക്ക് ഇണങ്ങുന്നില്ലേ? പിന്നെ ഞാന്‍ അതെന്തിന് കളയണം? ഏറെ നാളായി ഇന്ത്യന്‍ നായകനൊപ്പം തുടരുന്ന താടിയെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു ഇന്ത്യന്‍ നായകന്‍ താടിയിലെ തന്റെ നിലപാട് വ്യക്തമാക്കിയത്. 

ഈ താടി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. എനിക്കിത് ചേരുന്നുണ്ടെന്നാണ് തോന്നിയത്. അതുകൊണ്ട് ഇത് കളയാന്‍ ഞാന്‍ ഇല്ലെന്ന് കോഹ് ലി പറയുന്നു. ഐപിഎല്ലിന്റെ ഭാഗമായുള്ള പ്രമൊഷണല്‍ ഇവന്റില്‍ സംസാരിക്കുമ്പോഴായിരുന്നു താടിയെ കുറിച്ച് കോഹ് ലി വാചാലനായത്. 

നേരത്തെ, ബ്രേക്കിങ് ദി ബിയേര്‍ഡ് ചലഞ്ച് ഇന്റര്‍നെറ്റില്‍ വൈറലായിരുന്ന സമയത്ത് രവീന്ദ്ര ജഡേജ കോഹ് ലിയെ ചലഞ്ച് ചെയ്തുവെങ്കിലും കോഹ് ലി താടിയില്‍ തൊടാന്‍ തയ്യാറായിരുന്നില്ല. നിങ്ങളെന്നോട് ക്ഷമിക്കൂ, താടിയില്‍ തൊടാന്‍ സമയമായിട്ടില്ല എന്നായിരുന്നു ജഡേജയ്ക്കും കൂട്ടര്‍ക്കും കോഹ് ലിയുടെ മറുപടി. 

ഐപിഎല്‍ സീസണില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ താടിയോടെയായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ രോഹിത്തും, ഹര്‍ദിക്കും ജഡേജയും അടുത്തിടെ താടി കളഞ്ഞാണ് കളിക്കളത്തിലേക്ക് എത്തിയത്. 

താടി പരിചരണത്തിന് വേണ്ട പ്രത്യേക ഓയിലുകളെല്ലാം ലഭ്യമായതിനാല്‍ താടി വളര്‍ത്തല്‍ ഒരു പ്രശ്‌നമല്ലെന്നാണ് ഇന്ത്യന്‍ നായകന്‍ പറയുന്നത്. കട്ടി കൂടി താടി വളര്‍ന്നു കഴിയുമ്പോള്‍ എനിക്കത് തീര്‍ച്ചയായും വെട്ടേണ്ടി വരും. എങ്കിലും താടി ഞാന്‍ കളയില്ലാ എന്ന് കോഹ് ലി ഉറപ്പിച്ചു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും