കായികം

സിംബാബ്വേയുടെ കോച്ചായി ഇന്ത്യന്‍ മുന്‍ താരം; നീക്കം സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍

സമകാലിക മലയാളം ഡെസ്ക്

സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് വലയുകയാണ് സിംബാബ്വെ ക്രിക്കറ്റ് എങ്കിലും ടീമിന് പുതിയ കോച്ചിനെ നിയമിച്ചു. ഇന്ത്യന്‍ മുന്‍ താരം ലാല്‍ചന്ദ് രജ്പൂതിനെയാണ് സിംബാബ്വെയുടെ താത്കാലിക പരിശീലകനായി നിയമിച്ചിരിക്കുന്നത്. 

ഹീത്ത് സ്ട്രീക്ക് രാജിവെച്ചതിനെ തുടര്‍ന്നാണ് സിംബാബ്വേയ്ക്ക് പുതിയ കോച്ചിനെ കണ്ടെത്തേണ്ടതായി വന്നത്. ലോക കപ്പിലേക്ക് സിംബാബ്വേയ്ക്ക് യോഗ്യത നേടിക്കൊടുക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നായിരുന്നു ഹീത്ത് സ്ട്രീക്ക് രാജിവെച്ചത്. 

സിംബാബ്വെയിലായിരുന്നു ലോക കപ്പ് യോഗ്യതാ മത്സരങ്ങള്‍ നടന്നത്. എന്നാല്‍ സ്വന്തം മണ്ണില്‍ കളികള്‍ നടന്നിട്ടും അതിന്റെ ആനുകൂല്യം മുതലെടുക്കാന്‍ സിംബാബ്വേയ്ക്ക് സാധിച്ചില്ല. സിംബാബ്വേയെ പിന്തള്ളി വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനിസ്ഥാനും ലോക കപ്പിന് യോഗ്യത നേടുകയായിരുന്നു. 

ഇന്ത്യന്‍ കുപ്പായത്തില്‍ രണ്ട് ടെസ്റ്റും, നാല് ഏകദിനങ്ങളും മാത്രമാണ് സിംബാബ്വെയുടെ പുതിയ കോച്ചായ ലാല്‍ചന്ദ് കളിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് അഫ്ഗാനിസ്ഥാന്‍ ടീമിന്റെ പരിശീലകനായിരുന്ന അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ട്. 2007ല്‍ ഇന്ത്യ ട്വിന്റി20 ലോക കീരീടം നേടുമ്പോള്‍ ടീം മാനേജറുമായിരുന്നു ലാല്‍ചന്ദ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി