കായികം

ടോസിനിടയില്‍ ചിരി നിര്‍ത്താനാവാതെ ധോനി; ധോനിയെ ചിരിപ്പിച്ചത് ശ്രേയസ് 

സമകാലിക മലയാളം ഡെസ്ക്

ധോനിയുടെ കളിക്കളത്തിലെ സാന്നിധ്യം തന്നെ ക്രിക്കറ്റ് പ്രേമികളില്‍ കൗതുകം നിറയ്ക്കും എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. ജഡേജയ്ക്ക് നേരെ പന്തെറിയാന്‍ അടുക്കുന്നത് മുതല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക മുന്നില്‍ കൗതുകം നിറയ്ക്കുന്ന എന്തെങ്കിലും ധോനിയില്‍ നിന്നും ഏത് നിമിഷവും പ്രതീക്ഷിക്കാം. ഡല്‍ഹിക്കെതിരായ മത്സരത്തിലെ ടോസ് സമയത്തെ ധോനിയുടെ ചിരിയാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. 

ആതിഥേയ ടീമായ ഡല്‍ഹിക്ക് വേണ്ടി നായകന്‍ ശ്രേയസ് അയ്യര്‍ ടോസ് ഇട്ടു. ഇത് കണ്ട ധോനിക്ക് ചിരിയടക്കാനായില്ല. കയ്യിലുള്ള ടോസ് പന്താണെന്ന പോലെയായിരുന്നു ശ്രേയസിന്റെ ടോസിടല്‍. ഏതാനും അടി ദൂരെ മാറിയാണ് ടോസ് വീണത്. ധോനിയിലും അവതാരകനായി നിന്നിരുന്ന സൈമണ്‍ ഡൗളിലും ചിരി പടര്‍ത്തിയത് ഇതായിരുന്നു. 

എങ്കിലും ടോസ് ധോനിക്ക് തന്നെ കിട്ടി. ഫീല്‍ഡിങ്ങായിരുന്നു മഴയുടെ ഭീഷണി നിലനില്‍ക്കെ ഫീല്‍ഡിങ്ങായിരുന്നു ധോനി തിരഞ്ഞെടുത്തത്. ഡല്‍ഹിയെ 162 റണ്‍സിന് ഒതുക്കാന്‍ സാധിച്ചെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ 128 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ