കായികം

ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കുന്നതായി ഡിവില്ലിയേഴ്‌സ് അറിയിച്ചു.

ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തീരുമാനം എബി ഡി ആരാധകരെ അറിയിച്ചത്. തനിക്ക് ആവശ്യമായ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇനി മറ്റു താരങ്ങള്‍ക്കായി വഴിമാറുകയാണ് ചെയ്യേണ്ടതെന്ന് തോന്നുവെന്നും അതിനാലാണ് ഈ സങ്കടകരമായ തീരുമാനം കൈക്കൊണ്ടതെന്നും എബിഡി അറിയിച്ചു. മുപ്പത്തിനാലാം വയസിലാണ് എബിഡി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റ് മത്സരങ്ങളും 228 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള എബി ഡി വില്ലിയേഴ്‌സ് നേരത്തെ ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍