കായികം

ഭാജിയെ കുറിച്ച് ചോദിച്ചപ്പോള്‍ ധോനി, ''എന്റെ എല്ലാ ബൈക്കുകളും ഞാന്‍ ഒരേസമയം ഓടിക്കാറില്ല''

സമകാലിക മലയാളം ഡെസ്ക്

ഹര്‍ഭജന്‍ സിങ്ങിന് ടൂര്‍ണമെന്റില്‍ ടീമില്‍ സ്ഥാനം കിട്ടിയിട്ടും കൂടുതല്‍ അവസരം കൊടുക്കാത്തത് എന്താണെന്ന ചോദ്യമായിരുന്നു കിരീട പോരാട്ടത്തിന് ഇറങ്ങുന്നതിന് തലേ ദിവസം മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ധോനിയെ തേടിയെത്തിയത്. എല്ലാ ബൈക്കുകളും താന്‍ ഒരുമിച്ച് ഓടിക്കാറില്ല എന്നായിരുന്നു ചെന്നൈ നായകന്റെ മറുപടി. 

എന്റെ വീട്ടില്‍ നിരവധി കാറും ബൈക്കുമുണ്ട്. ഒരേ സമയം ഞാന്‍ അതെല്ലാം ഓടിക്കാറില്ല. നമുക്ക് സമയമുണ്ട്, പ്രത്യേകിച്ച പരിഗണിക്കാന്‍ നമ്മുടെ പക്കല്‍ ആറും ഏഴും ബൗളര്‍മാരുള്ളപ്പോള്‍. സാഹചര്യങ്ങളെ വിലയിരുത്തണം. ആരാണ് ബാറ്റ് ചെയ്യുന്നത് എന്ന നോക്കണം. ആ സമയം എന്താണോ ആവശ്യപ്പെടുന്നത് അത് നല്‍കണം. ടീമിന്റെ നേട്ടത്തിന് വേണ്ടിയാണ് ഞാനെടുക്കുന്ന തീരുമാനങ്ങളെല്ലാമെന്നും ധോനി പറയുന്നു.

മറ്റൊരു കിരീട നേട്ടത്തിന് അരികില്‍ കൂടി ചെന്നൈ സൂപ്പര്‍ കിങ്‌സ് എത്തി നില്‍ക്കുമ്പോള്‍ പ്രായം ഒരു ഘടകം തന്നെയാണെന്നാണ് ധോനി പറയുന്നത്. കളക്കാരുടെ പ്രായം പ്രധാനപ്പെട്ട ഘടകം തന്നെയാണ്. അവരെ ഫിറ്റ്‌നസോടെ നിര്‍ത്തേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ഏറ്റവും മികച്ച 11 പേരെ തിരഞ്ഞെടുക്കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നും ചെന്നൈ നായകന്‍ ചൂണ്ടിക്കാണിക്കുന്നു. 

ചെന്നൈ കളിച്ച 15 കളികളില്‍ 13ലും ഹര്‍ഭജന്‍ കളിച്ചിരുന്നു. 8.48 ശരാശരിയില്‍ എട്ട് വിക്കറ്റും ഭാജി പതിനൊന്നാം ഐപിഎല്‍ സീസണില്‍ വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍