കായികം

കളിമണ്‍ കോര്‍ട്ടിന്റെ രാജാവ് പേടിക്കണം; ഫ്രഞ്ച് ഓപ്പണിലെ പദ്ധതികള്‍ പ്രഖ്യാപിച്ച് ഫെഡറര്‍

സമകാലിക മലയാളം ഡെസ്ക്

2015ന് ശേഷം ഫ്രഞ്ച് ഓപ്പണിന്റെ കളിമണ്‍ കോര്‍ട്ടില്‍ റോജര്‍ ഫെഡറര്‍ എത്തിയിട്ടില്ല. അവസാനമായി വന്നപ്പോഴാകട്ടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്റ്റാന്‍ വാവ്‌റിങ്കയോട് തോല്‍വി നേരിട്ട് ആ പോരാട്ടം അവസാനിക്കുകയും ചെയ്തു. 

ഫെഡറര്‍ക്ക് പിഴച്ചിട്ടുണ്ടെങ്കില്‍ അത് കളിമണ്‍ കോര്‍ട്ടില്‍ മാത്രമാണ്. അവിടെ കിരീടം ചൂടിയിറങ്ങിയത് ഒരു തവണ മാത്രം. ഫെഡറര്‍ക്ക് പിഴച്ചിടത്ത് ചുവടുറപ്പിച്ച് കളിമണ്‍  കോര്‍ട്ടിന്റെ രാജകുമാരനാവുകയായിരുന്നു റാഫേല്‍ നദാല്‍. 

11ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ട് നദാല്‍ വീണ്ടും ഇറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി താന്‍ ഫ്രഞ്ച് കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതിനായി എത്തുമെന്ന് പറയുകയാണ് ഫെഡറര്‍. നദാലിന് അത് തീരെ സന്തോഷം തരുന്ന വാര്‍ത്തയാവില്ലെന്ന് ആരാധകര്‍ പറഞ്ഞു കഴിഞ്ഞു. 

നദാലും താനും തമ്മില്‍ നേര്‍ക്കുനേര്‍ എത്തിയാല്‍ അവിടെ ലോക റാങ്കിങ് ഒരു ഘടകമാവില്ലെന്നാണ് ഫെഡറര്‍ പറയുന്നത്. റാങ്കിങ് എന്റെ കളിയെ ഒരു തരത്തിലും ബാധിക്കുന്നില്ല. ഒന്നാമതെത്താന്‍ ഞാന്‍ കഠിനാധ്വാനം ചെയ്യും. എന്നാല്‍ എന്റെ കരിയറിന്റെ ഈ ഘട്ടത്തില്‍ ഒതൊരു ലക്ഷ്യമില്ല. ശരിയായ വിശ്രമം അനുവദിച്ച്, തിരക്കുള്ള ഷെഡ്യൂള്‍ മാറ്റിവെച്ച് കൂടുതല്‍ മികച്ച പ്രകടനത്തിലേക്കെത്താനാണ് എന്റെ ശ്രമം എന്ന് പറഞ്ഞ് ഫെഡറര്‍ നയം വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു