കായികം

തലയും മുഖവും തുണിയിട്ട് മൂടി പാക്കിസ്ഥാന്റെ കളി കാണാന്‍ ബോളിവുഡ് താരം? ചിത്രം വൈറലാവുന്നു

സമകാലിക മലയാളം ഡെസ്ക്

സ്വന്തം മണ്ണില്‍ പാക്കിസ്ഥാന് മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത് ക്രിക്കറ്റ് ലോകത്തെ തെല്ലൊന്ന് ഞെട്ടിച്ചു. ഇംഗ്ലണ്ടിന്റെ തോല്‍വിയെ കുറിച്ച് ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നതിന് ഇടയിലാണ് പ്രമുഖ സ്‌പോര്‍ട് ലേഖികയായ സൈനബ് അബ്ബാസ് ഒരു ഫോട്ടോയുമായി എത്തിയത്. തലയില്‍ തുണിയിട്ട് മറച്ചിരുന്ന് കളി കാണുന്ന ആ വ്യക്തിയായിരുന്നു സൈനബിന്റെ ലക്ഷ്യം. 

അത് ബോളിവുഡ് താരമല്ലേ എന്ന് ചോദിച്ച് മാധ്യമ പ്രവര്‍ത്തക ട്വിറ്ററിലെത്തി. അതോടെ ക്രിക്കറ്റ്, ബോളിവുഡ് പ്രേമികള്‍ക്കും കൗതുകമായി. ഇര്‍ഫാന്‍ ഖാനാണ് അതെന്ന് സൈനബ് പറയുന്നു. ആ മട്ടെല്ലാം കണ്ട് അത് ഇര്‍ഫാന്‍ ഖാനാണെന്ന് ഇപ്പോള്‍ ആരാധകരും പറയുന്നു. 

ഗ്യാലറിയില്‍ കാണികള്‍ക്ക് നടുവില്‍ തികച്ചും സാധാരണക്കാരനായി തുണികൊണ്ട് തലയും മുഖവും മറച്ചാണ് ആ ഇരിപ്പ്. എന്നാല്‍ അത് താന്‍ തന്നെയെന്ന് ഇര്‍ഫാന്‍ ഖാന്‍ ഇതുവരെ ഉറപ്പിച്ചിട്ടില്ല. അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും പ്രതികരണവുമായി എത്തിയില്ല. പക്ഷേ ഇര്‍ഫാന്‍ ഖാന്‍ തന്നെയത് എന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. അദ്ദേഹം എന്റെയടുത്താണ് ഇരുന്നിരുന്നത് എന്നും, അസുഖം കാരണം ആവാം ക്ഷീണിതനായാണ് അദ്ദേഹത്തെ കാണപ്പെട്ടതെന്നും പറഞ്ഞ് മറ്റൊരു വ്യക്തിയും സൈനബിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി