കായികം

2017, 2018 സീസണിലെ ചാമ്പ്യന്‍സ് ലീഗിലെ റയലിന്റെ ടീം ഫോട്ടോ ഞെട്ടിക്കും; ആ നില്‍പ്പിന് പോലും മാറ്റമില്ല

സമകാലിക മലയാളം ഡെസ്ക്

തുടര്‍ച്ചയായ മൂന്നാം വട്ടവും ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയതിന്റെ റെക്കോര്‍ഡും സ്വന്തം പേരില്‍ തീര്‍ത്താണ് റയല്‍ സീസണ്‍ അവസാനിപ്പിച്ചത്. സലയെ വീഴ്ത്തിയ റാമോസിന്റെ പരുക്കന്‍ കളി കല്ലുകടിയായില്ലായിരുന്നു എങ്കില്‍ റയലിന്റെ ജയം ആരാധകര്‍ക്ക് ഇരട്ടി ആഘോഷമായാനെ.

13ാം വട്ടം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത് ആഘോഷമാക്കുന്നതിന് ഇടയില്‍ മറ്റൊരു കൗതുകകരമായ കാര്യം കൂടി ആരാധകര്‍ കണ്ടെത്തി. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുന്‍പ് റയല്‍ ടീം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് വിഷയം. 

2017ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചപ്പോളെടുത്ത റയലിന്റെ ടീം ഫോട്ടോയും 2018ലെ ഫൈനല്‍ കളിച്ചപ്പോളെടുത്ത ടീം ഫോട്ടോയും ഒരേപോലെ തന്നെ. കളിക്കാരും, അവരുടെ സ്ഥാനവും നില്‍പ്പും എല്ലാം ഒരു മാറ്റവുമില്ലാതെ അതേപോലെ തന്നെ. ക്രിസ്റ്റ്യാനോ ആവട്ടെ കഴിഞ്ഞ വര്‍ഷവും, ഈ വര്‍ഷവും കാല്‍ പൊക്കി നിന്നു തന്നെ പോസ് ചെയ്യുന്നു.

ആകെ മാറ്റമുള്ളതാവട്ടെ ജേഴ്‌സിയുടെ കളര്‍ മാത്രം. കാലുകള്‍ വെച്ചിരിക്കുന്നതും, കൈകളുടെ സ്ഥാനവുമെല്ലാം 2017ലേത് പോലെ തന്നെയാണ് 2018ലും എന്ന് വ്യക്തം. 2017ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച അതേ ടീം തന്നെയാണ് 2018ലും റയലിന് വേണ്ടി ഇറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം