കായികം

ആദരിക്കുന്നത് ഇങ്ങനെയോ ? ; കായിക താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വലിച്ചെറിഞ്ഞ് നല്‍കി മന്ത്രി, വിവാദം (വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : കായികതാരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വലിച്ചെറിഞ്ഞ് നല്‍കിയ കര്‍ണാകട മന്ത്രിയുടെ നടപടിയില്‍ പ്രതിഷേധം വ്യാപകമാകുന്നു. ഹലിയാലില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക റവന്യൂ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്‍വി ദേശ്പാണ്ഡെയാണ് കിറ്റുകള്‍ വലിച്ചെറിഞ്ഞ് നൽകിയത്. 

പുതുതായി നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് പ്രാദേശിക കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. പ്രാദേശിക തലത്തില്‍ നിന്നും ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ മികവു പ്രകടിപ്പിച്ചവരെയാണ് ആദരിച്ചത്. 

ഈ കായികതാരങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണം സ്റ്റേജില്‍ നിന്ന് മന്ത്രി വലിച്ചെറിഞ്ഞ് കൊടുത്തതാണ് വിവാദമായത്. മന്ത്രിയുടെ നടപടി സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാണ്. 

നേരത്തെ കുടകിലെ വെള്ളപ്പൊക്കത്തിനിടെ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണപ്പൊതി എറിഞ്ഞു നല്‍കിയ കര്‍ണാടക പൊതുമരാമത്ത് മന്ത്രി എച്ച് ഡി രേവണ്ണയുടെ നടപടി വിവാദമായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം