കായികം

കര്യവട്ടത്ത് ഇന്ത്യക്ക് മുന്നില്‍ വട്ടംകറങ്ങി വിന്‍ഡീസിന്റെ കളി; ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പതറുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് തകരുന്നു. കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയ വിന്‍ഡീസ് 25 ഓവര്‍ പിന്നിട്ടപ്പോള്‍ 87 റണ്‍സിന് ഏഴ് വിക്കറ്റുകള്‍ നഷ്ടമായി പതറുകയാണ്. മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

കിറന്‍ പവല്‍ (നാല് പന്തില്‍ പൂജ്യം), ഷായ് ഹോപ് (അഞ്ച് പന്തില്‍ പൂജ്യം), മാര്‍ലോണ്‍ സാമുവല്‍സ് (38 പന്തില്‍ 24), ഷിമോണ്‍ ഹെയ്റ്റ്മര്‍ (11 പന്തില്‍ ഒന്‍പത്), റോമാന്‍ പവല്‍ (39 പന്തില്‍ 16), ഫാബിന്‍ അല്ലന്‍ (ഒന്‍പത് പന്തില്‍ നാല്), 25 റണ്‍സുമായി ക്യാപ്റ്റന്‍ ഹോള്‍ഡര്‍ എന്നിവരാണു പുറത്തായത്. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ബുംറയും രവീന്ദ്ര ജഡേജയും ഖലീല്‍ അഹമ്മദും തിളങ്ങി. ഭുവനേശ്വര്‍ ഒരു വിക്കറ്റ് വീഴ്ത്തി. 

ആദ്യ ഓവറില്‍ തന്നെ വെസ്റ്റ് ഇന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വര്‍ കുമാറിന്റെ നാലാം പന്തില്‍ വിന്‍ഡീസ് താരം കിറന്‍ പവല്‍ ധോണിക്ക് ക്യാച്ച് നല്‍കുകയായിരുന്നു. രണ്ടാം ഓവറില്‍ ഷായ് ഹോപും പുറത്ത്. റണ്‍സൊന്നുമെടുക്കാത്ത ഹോപ് ബുമ്രയുടെ പന്തില്‍  ബൗള്‍ഡാകുകകയായിരുന്നു. രവീന്ദ്ര ജഡേജയുടെ പന്തില്‍ മാര്‍ലോണ്‍ സാമുവല്‍സിനെ് കോഹ്‌ലി പിടിച്ചപ്പോള്‍ ഹെയ്റ്റ്മറെ ജഡേജ വിക്കറ്റിനു മുന്‍പില്‍ കുടുക്കി. റോമന്‍ പവലിനെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിഖര്‍ ധവാന്‍ ക്യാച്ചെടുത്തു മടക്കി. അല്ലനെ ബുംറയുടെ പന്തില്‍ കേദാര്‍ ജാദവ് പിടികൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി