കായികം

നെയ്മര്‍ക്ക് മുന്നില്‍ ആറ് വര്‍ഷം തടവു ശിക്ഷ; ബാഴ്‌സയിലേക്കുള്ള ട്രാന്‍സ്ഫറില്‍ നിയമ കുരിക്ക്‌

സമകാലിക മലയാളം ഡെസ്ക്

ജയില്‍ ശിക്ഷയുടെ ഭീഷണി നിലനില്‍ക്കെയാണ് നെയ്മര്‍ ബാഴ്‌സയിലേക്ക് ചേക്കേറിയതെന്ന വെളിപ്പെടുത്തലുമായി മജിസ്‌ട്രേറ്റ്. ബാഴ്‌സയിലേക്ക് നെയ്മര്‍ എത്തിയതിലെ നിയമലംഘനങ്ങള്‍ ആറ് വര്‍ഷത്തെ തടവ് ശിക്ഷ വരെ നെയ്മര്‍ക്ക് വാങ്ങിക്കൊടുത്തേനെ എന്നാണ് ജഡ്ജി ജോസ് മരിയ വെളിപ്പെടുത്തുന്നത്. 

2013ല്‍ സാന്റോസില്‍ നിന്നും നെയ്മര്‍ ബാഴ്‌സയിലേക്കെത്തിയതിലെ നടപടി ക്രമങ്ങളിലെ വീഴ്ചയുടെ പേരില്‍, നെയ്മര്‍, നെയ്മറുടെ മാതാപിതാക്കള്‍, ബാഴ്‌സ പ്രസിഡന്റ് എന്നിവര്‍ വിചാരണ നേരിടേണ്ടി വരും. 2013 മെയിലായിരുന്നു നെയ്മര്‍ 57.1 മില്യണ്‍ യൂറോയ്ക്ക് ബാഴ്‌സയിലേക്ക് എത്തുന്നത്. 

നെയ്മറുടെ മാതാപിതാക്കള്‍ക്ക് 40 മില്യണ്‍ യൂറോയും, എഫ്‌സി സാന്റോസിന് 17.1 മില്യണ്‍ യൂറോയുമാണ് ലഭിച്ചത്. 2014ലാണ് നെയ്മറിന്റെ ട്രാന്‍സ്ഫറിലെ പ്രശ്‌നങ്ങളില്‍ നിയമനടപടി ആരംഭിക്കുന്നത്. ട്രാന്‍സ്ഫറിലെ രേഖകള്‍ ഹാജരാക്കിയപ്പോള്‍ പൊരുത്തക്കേടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 

സാന്റോസും ബാഴ്‌സലോണയും ശരിയായ ട്രാന്‍സ്ഫര്‍ തുക വെളിപ്പെടുത്തിയില്ലാ എന്നാണ് ആരോപണം. 86.2 മില്യണ്‍ യൂറോയുടെ ട്രാന്‍സ്ഫറാണ് നടന്നത് എന്ന് ബാഴ്‌സ പിന്നിട് വെളിപ്പെടുത്തിയിരുന്നു. ഔഡിന്‍സിയ നസിയോണ്‍ കോടതിയിലാണ് നെയ്മറിന്റെ വിചാരണ നടക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''