കായികം

പുതിയ ആയുധം പുറത്തെടുത്ത് കുല്‍ദീപ്; ബാറ്റ്‌സ്മാനെ ഞെട്ടിക്കുന്ന ക്രോസ് സീം

സമകാലിക മലയാളം ഡെസ്ക്

കൈക്കുഴ കറക്കിയുള്ള എറിയല്‍ കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ കുഴയ്ക്കുന്നുണ്ട്. അതിനൊപ്പം ബൗളിങ്ങില്‍ ഓരോ വേരിയേഷന്‍സും പരീക്ഷിച്ചാലോ? വിന്‍ഡിസ് ബാറ്റിങ് നിര ആദ്യ ട്വന്റി20യില്‍ കുല്‍ദീപ് യാദവിന്റെ ഈ ബൗളിങ് പരീക്ഷണങ്ങള്‍ക്ക് മുന്നില്‍ വല്ലാതെ വിയര്‍ത്തു. 

80, 85, 84 എന്നിങ്ങനെ ബോളിങ് സ്പീഡില്‍ പോകുന്നതിന് ഇടയില്‍ പിന്നെ എത്തിയ കുല്‍ദീപിന്റെ ഡെലിവറിയുടെ സ്പീഡ് നൂറ് കടന്നു. പ്രതീക്ഷിച്ചിരിക്കാതെ ക്രോസ് സീം ക്വിക്കര്‍ ബോള്‍ എത്തുമ്പോള്‍ ബാറ്റ്‌സ്മാനെ അത് കുഴയ്ക്കുമെന്ന് വ്യക്തം. വിന്‍ഡിസ് നിരയില്‍ നിന്നും ഡാരന്‍ ബ്രാവോയെ ഉള്‍പ്പെടെ പവലിയനിലേക്ക് മടക്കിയത് കുല്‍ദീപിന്റെ ഈ ഡെലിവറിയായിരുന്നു. 

നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുല്‍ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഈ ഫാസ്റ്റ് ബോളില്‍ താന്‍ പരിശീലിച്ചു വരുന്നതേയുള്ളുവെന്നായിരുന്നു കളിക്ക് ശേഷം കുല്‍ദീപിന്റെ വാക്കുകള്‍. വിക്കറ്റ് വീഴ്ത്തുക എന്നതാണ് പ്രധാനം. ചിലപ്പോള്‍ ഈ പരീക്ഷണങ്ങള്‍ വിജയിക്കും, ചിലപ്പോള്‍ ഇല്ല. ബ്രാവോയുടെ വിക്കറ്റ് വീഴ്ത്തിയ ബോളാണ് തനിക്ക് സംതൃപ്തി നല്‍കുന്നതെന്നും കുല്‍ദീപ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്