കായികം

ഹിറ്റ്മാന്‍ ഇറങ്ങുന്നത് റെക്കോര്‍ഡുകള്‍ തീര്‍ക്കാന്‍, മറികടക്കുക കോഹ് ലിയേയും മക്കല്ലത്തേയും

സമകാലിക മലയാളം ഡെസ്ക്

വിന്‍ഡിസിനെതിരായ രണ്ടാം ട്വന്റി20 മുന്നില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു റെക്കോര്‍ഡ് മറികടക്കാനുള്ള ഒരുക്കത്തിലാണ് രോഹിത് ശര്‍മ. ട്വന്റി20യിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ നേട്ടത്തിന് അരികില്‍ എത്തി നില്‍ക്കുകയാണ് രോഹിത്. മറികടക്കുന്നതോ, റണ്‍ മെഷീന്‍ വിരാട് കോഹ് ലിയെ തന്നെ. 

ട്വന്റി20യിലെ ഇന്ത്യയുടെ ടോപ് സ്‌കോററാവാന്‍ രോഹിത്തിന് ഇനി 11 റണ്‍സ് കൂടി മതി. ട്വന്റി20യില്‍ ഇന്ത്യയ്ക്കായി 2102 റണ്‍സാണ് കോഹ് ലിയുടെ സമ്പാദ്യം. രോഹിത്ത് ഇപ്പോള്‍ എത്തി നില്‍ക്കുന്നത് 2092 റണ്‍സിലും. ഈഡന്‍ ഗാര്‍ഡനിലേത് പോലെ പരാജയപ്പെട്ടില്ലാ എങ്കില്‍ കോഹ് ലിയെ ഇന്ന് രോഹിത് വെട്ടിക്കും. 

ജുലൈയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ചുറിയോടെ രോഹിത് ട്വന്റി20യില്‍ 2000 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ താരമാണ് രോഹിത്ത്. കോഹ് ലിയും രോഹിത്തും കൂടാതെ മിതാലി രാജും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 

സിക്‌സുകള്‍ പറത്തുന്നതിലും ഒന്നാമതേക്കെത്താന്‍ രോഹിത്തിന് മൂന്ന് സിക്‌സുകള്‍ കൂടി മതി. അതോടെ ബ്രണ്ടന്‍ മക്കല്ലത്തിന്റെ 91 സിക്‌സുകളെ രോഹിത്തിന് മറികടക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍