കായികം

ഒരു ഓവറില്‍ 43 റണ്‍സ്, ആറ് സിക്‌സ്, തകര്‍ത്താടി ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

ഒരു ഓവറില്‍ 43 റണ്‍സ് അടിച്ചെടുത്ത് റെക്കോര്‍ഡ് തീര്‍ത്ത് ന്യൂസിലാന്‍ഡ് താരങ്ങള്‍. ഒരു ഓവറില്‍ എത്ര റണ്‍സ് വരെ നേടാമെന്ന ചോദ്യങ്ങളെ കാറ്റില്‍ പറത്തിയാണ് ആറ് സിക്‌സ് ഉള്‍പ്പെടെ പറത്തി കീവീസ് താരങ്ങളായ ബ്രെറ്റ് ഹാംപ്ടണും, ജോയ് കാര്‍ട്ടറും ചേര്‍ന്ന് റെക്കോര്‍ഡ് തീര്‍ത്തത്. 

ന്യൂസീലാന്‍ഡിലെ ഡൊമസ്റ്റിക് ഏകദിന മത്സരത്തിലായിരുന്നു നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിന് വേണ്ടി കീവീസ് താരങ്ങള്‍ തകര്‍ത്തു കളിച്ചത്. സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സായിരുന്നു ഇര. ബൗളര്‍മാരുടെ നോബോള്‍ പിഴവുകള്‍ക്ക് കടുത്ത ശിക്ഷയായിരുന്നു കാര്‍ട്ടറും ഹാംപ്ടണും ചേര്‍ന്ന് നല്‍കിയത്. 

ആദ്യ ബോള്‍ ഫോര്‍ ആയപ്പോള്‍, രണ്ടാമത്തേത് നോബോള്‍ സിക്‌സ്, മൂന്നാമത്തെ ഡെലിവറിയും നോബോള്‍, അതും കീവീസ് താരം സിക്‌സ് പറത്തി, നാലാമത്ത ബോളും സിക്‌സ്, അഞ്ചാമത്തെ ബോളില്‍ സിംഗിള്‍. പിന്നെയുള്ള മൂന്ന് ബോളുകളും സിക്‌സ്. 

കാര്‍ട്ടര്‍ 66 ബോളില്‍ നിന്ന് 102 റണ്‍സും, ഹാംപ്ടണ്‍ 66 ബോളില്‍ നിന്ന് 95 റണ്‍സും നേടി. ഇരുവരുടേയും വെടിക്കെട്ടോടെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സ് എടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)