കായികം

ക്ലോസ് റേഞ്ച് ഫ്രീകിക്കില്‍ ക്രിസ്റ്റ്യാനോയ്ക്ക് വിലക്ക്; റോണോ സ്വയം വിട്ടുകൊടുത്തതെന്ന് അല്ലെഗ്രി

സമകാലിക മലയാളം ഡെസ്ക്

ചുവന്ന ചെകുത്താന്മാരെ ക്രിസ്റ്റിയാനോയുടെ യുവന്റ്‌സ് ഒരു വട്ടം തകര്‍ത്തു കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ ഇരുവരും ഇന്ന് ഒരിക്കല്‍ കൂടി നേര്‍ക്കു നേര്‍ വരും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ സമനില വഴങ്ങിയാല്‍ പോലും യുവന്റ്‌സിന് ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടിലേക്ക് കടക്കാം. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് എങ്കിലും, ക്രിസ്റ്റിയാനോയുടെ കട്ട ഫാന്‍സിനെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് യുവന്റ്‌സില്‍ നിന്ന് വരുന്നത്. പെനാല്‍റ്റി ഏരിയയ്ക്ക് അടുത്ത് നിന്നുമുള്ള ക്ലോസ് റേഞ്ച് ഫ്രീ കിക്കുകള്‍ ഇനി യുവന്റ്‌സിന് വേണ്ടി ക്രിസ്റ്റ്യാനോ എടുക്കില്ല. 

ഇക്കാര്യം അല്ലെഗ്രി വ്യക്തമാക്കി കഴിഞ്ഞു. ക്രിസ്റ്റിയാനോയ്ക്ക് പകരം ഡിബാലയോ പ്ജാനിക്കോ ആയിരിക്കും ആ ദൗത്യം ഏറ്റെടുക്കുക. ഡിബാലയും പ്ജാനിക്കും ഫ്രീകിക്കുകളില്‍ പുലര്‍ത്തുന്ന മികവ് ക്രിസ്റ്റ്യാനോയ്ക്ക് അറിയാം. അതിനാല്‍ ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ ഇവര്‍ക്കായി ക്രിസ്റ്റ്യാനോ വിട്ടുകൊടുക്കുന്നു. ഗോള്‍ പോസ്റ്റില്‍ നിന്നും ദുരെയുള്ള ഫ്രീകിക്കുകള്‍ ക്രിസ്റ്റ്യാനോ തന്നെ എടുക്കുമെന്നും അല്ലെഗ്രി പറയുന്നു. 

ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം ഡ്രസിങ് റൂമില്‍ നിന്നുമുള്ള സെല്‍ഫി ഡിബാല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് യുവന്റ്‌സിലെ ഫ്രീകിക്കിനെ ചൊല്ലിയുള്ള വിവാദം ആരംഭിക്കുന്നത്. ഡ്രസിങ് റൂമില്‍ ഒട്ടിച്ചിരുന്ന ചാര്‍ട്ട് ആരാധകര്‍ ചികഞ്ഞെടുത്തു. ആ ലിസ്റ്റില്‍ ഒരിടത്തും, ഒരു സെക്ഷനിലും ഫസ്റ്റ് ചോയിസായി ക്രിസ്റ്റിയാനോയുടെ പേരുണ്ടായില്ല. ക്രിസ്റ്റ്യാനോയുടെ കരിയറില്‍ തന്നെ ഇങ്ങനെ വരുന്നത് ആദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു