കായികം

സച്ചിന്റെ ഈ റെക്കോര്‍ഡ് കോഹ് ലിക്ക് മറികടക്കാന്‍ സാധിക്കില്ല; അതിന് 24 വര്‍ഷം കളിക്കണമെന്ന് സെവാഗ്‌

സമകാലിക മലയാളം ഡെസ്ക്

ക്രീസിലെത്തിയാല്‍ റെക്കോര്‍ഡുകള്‍ എന്തെങ്കിലും മറികടന്നിട്ടേ കോഹ് ലി ഡ്രസിങ് റൂമിലേക്ക് അടുത്തിടെയായി തിരികെ പോകാറുള്ളു. സ്ഥിരതയാര്‍ന്ന പ്രകടനവുമായി റണ്‍സ് വാരിക്കൂട്ടുന്ന കോഹ് ലി സച്ചിന്‍ തന്റെ പേരില്‍ സുരക്ഷിതമായി എഴുതി വെച്ചിരുന്ന റെക്കോര്‍ഡുകള്‍ പലതും പിന്നിട്ടു കഴിഞ്ഞു, ഇനിയും കുറെ തകര്‍ക്കാന്‍ ഒരുങ്ങുന്നു. 

എന്നാല്‍  സച്ചിന്‍ തന്റെ പേരിലാക്കിയ ഒരു റെക്കോര്‍ഡ് കോഹ് ലിക്ക് മറികടക്കാന്‍ സാധിക്കില്ലെന്നാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് പറയുന്നത്. ഇന്ത്യയ്ക്ക് വേണ്ടി 200 ടെസ്റ്റ് കളിച്ച് സച്ചിന്‍ തീര്‍ത്ത റെക്കോര്‍ഡ് എത്തിപ്പിടിക്കാന്‍ കോഹ് ലിക്ക് സാധിക്കില്ലെന്നാണ് സെവാഗ് ചൂണ്ടിക്കാണിക്കുന്നത്. 

എല്ലാ ബാറ്റിങ് റെക്കോര്‍ഡുകളും കോഹ് ലി മറികടക്കും എന്നാണ് ചിലര്‍ പറയുന്നത്. ഞാനും പലവട്ടം പറഞ്ഞിട്ടുണ്ട്, എല്ലാ റെക്കോര്‍ഡുകളും മറികടക്കുവാനാണ് കോഹ് ലിയുടെ ബാറ്റിങ് എന്ന്. എന്നാല്‍ ഒരു റെക്കോര്‍ഡ് മാത്രം, 200 ടെസ്റ്റ് മാച്ച് എന്ന സച്ചിന്റെ നേട്ടം മറികടക്കപ്പെടാതെ കിടക്കും. മറികടക്കണം എങ്കില്‍ 24 വര്‍ഷമെങ്കിലും നിങ്ങള്‍ കളിക്കളം എന്നും സെവാഗ് പറയുന്നു. 

സച്ചിന്‍ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ അന്ന് നേരിട്ട ക്വാളിറ്റി ബൗളിങ് അല്ല കോഹ് ലിയുടെ തലമുറയില്‍ എന്ന വാദം ഉയര്‍ത്തുന്നവരെ സെവാഗ് തള്ളുന്നു. ഈ ക്വാളിറ്റിയില്ലെന്ന് നിങ്ങള്‍ പറയുന്ന ബൗളര്‍മാരെയല്ലേ കോഹ് ലിയുടെ തലമുറയിലെ മറ്റ് ബാറ്റ്‌സ്മാന്‍മാരും നേരിടുന്നത്. എന്നിട്ട് അവര്‍ക്ക് എന്തേ കോഹ് ലിയെ പോലെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ലാ എന്ന് സെവാഗ് ചോദിക്കുന്നു. 

സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവര്‍ക്കെല്ലാം ഒപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. അവര്‍ക്ക് പോലും കരിയറില്‍ മോശം സമയവും നല്ല സമയവും മാറിമാറി വന്നിട്ടുണ്ട്. എന്നാല്‍ കോഹ് ലിയുടെ കരിയറില്‍ അങ്ങിനെയൊന്ന് ഉണ്ടായിട്ടില്ല ഇതുവരെയെന്നും സെവാഗ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു