കായികം

വിജയത്തീരം കാണാതെ കേരളാ ബ്ലാസ്റ്റേഴ്‌സ്; ഞെട്ടിച്ച് എഫ്‌സി ഗോവ; പോയിന്റ് പട്ടികയില്‍ ഏഴാമത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഹോംഗ്രൗണ്ടില്‍ വിജയം തേടിയിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെതിരെ എഫ്‌സി ഗോവയുടെ വിജയം.  അഞ്ചു മാറ്റങ്ങളുമായി കളത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് ഒരു ഘട്ടത്തില്‍ പോലും ഗോവയ്ക്ക വെല്ലുവിളി സൃഷ്ടിക്കാനായില്ല. 

രണ്ടാം പകുതിയുടെ അധികസമയത്തായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസഗോള്‍. ക്രച്ച മറോവിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ഇന്നത്തെ പരാജയത്തോടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 

മത്സരം തുടങ്ങി 11ാം മിനിറ്റില്‍ തന്നെ കോറോമിനാസിലൂടെ ഗോവ ലീഡെടുത്തു. അഹമ്മദ് ജൗഹുഹുവിന്റെ ക്രോസില്‍ ഉയര്‍ന്നു ചാടിയുള്ള കോറോമിനാസിന്റെ ഹെഡ്ഡര്‍ ലക്ഷ്യം കണ്ടു.  പിന്നീട് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു രണ്ടാം ഗോള്‍ വന്നത്. കോറോ പന്ത് പാസ് ചെയ്യുന്നതും പ്രതീക്ഷിച്ചു നിന്ന ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി കോറോമിനാസ് നേരിട്ട് പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു. പോസ്റ്റിന്റോ വലതുമൂല ലക്ഷ്യം വെച്ച കോറോയ്ക്ക് പിഴച്ചില്ല. 

രണ്ടാം പകുതിയിലും ആധിപത്യം തുടര്‍ന്ന എഫ്‌സിയുടെ മൂന്നാം ഗോള്‍ പിറന്നത് 67ാം മിനിറ്റില്‍. ലക്ഷ്യം കണ്ടത് മന്‍വീര്‍സിംഗ്. കളിയില്‍ ഒരു തിരിച്ച് വരവ് നടത്താനാകാത്ത വിധം തളര്‍ന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയാണ് ആരാധകര്‍ മൈതാനത്ത് കണ്ടത്. 

അഞ്ച് മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് മത്‌സരത്തിനിറങ്ങിയത്. പ്രതിരോധനിരതാരം അനസ് എടത്തൊടിക ആദ്യ ഇലവനില്‍ ഇടം നേടി. ബ്ലാസ്‌റ്റേഴ്‌സിനായുള്ള അനസിന്റെ അരങ്ങേറ്റമത്സരം കൂടിയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും