കായികം

എതിരാളികളെ തോൽപ്പിക്കാൻ സുന്ദരിയെ വാടകയ്ക്കെടുത്തു; ന​ഗ്നയായി ​ഗ്രൗണ്ടിലൂടെ നിറഞ്ഞോടി; അമ്പരപ്പ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റർഡാം: ക്രിക്കറ്റ് മത്സരം നടക്കുമ്പോഴും ഫുട്ബോൾ പോരാട്ടം നടക്കുമ്പോഴും മറ്റും ചില തീവ്ര ആരാധകരുടെ ന​ഗ്നയോട്ടം പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരത്തിലൊരു സുന്ദരിയുടെ ന​ഗ്നയോട്ടമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചൂടൻ ചർച്ച. ഇത്തവണ ആരാധന മൂത്തല്ല ന​ഗ്നയോട്ടം. സ്വന്തം ടീമിന്റെ വിജയത്തിനായി ചില ആരാധക വിരുതർ വാടകയ്ക്കെടുത്ത സ്ട്രിപ്പർ വുമണാണ് പൂർണ ന​ഗ്നയായി മൈതാനത്തിലൂടെ ഓടി എതിർ ടീമിന്റെ ശ്രദ്ധ തെറ്റിക്കാൻ ശ്രമം നടത്തിയത്. 

ഹോളണ്ടിലെ മൂന്നാം ഡിവിഷൻ ക്ലബായ റിൻസ്ബർഗ്സെയുടെ ആരാധകരാണ് ഫുട്ബോൾ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തന്ത്രം പുറത്തെടുത്തത്. സുന്ദരിയുടെ ന​ഗ്ന മേനി കാണിച്ച് പോരാട്ടത്തിൽ നേട്ടമുണ്ടാക്കാനാണ് റിൻസ്ബർഗ്സെ ആരാധകർ ശ്രമിച്ചത്. മൂന്നാം ഡിവിഷനിൽ പോയിന്റ് ടേബിളിൽ മുന്നിൽ നിൽക്കുന്ന എഎഫ്സി ആംസ്റ്റർഡാമുമായുള്ള മത്സരത്തിന്റെ ഇരുപതാം മിനിട്ടിലാണ് സംഭവം. റിൻസ്ബർഗ്സെ ഒരു ഗോളിന് പിന്നിൽ നിൽക്കുന്ന സമയത്ത് മൈതാനത്തേക്ക് സ്ട്രിപ്ടീസ് ഫോക്സിയെന്ന് അപരനാമത്തിലറിയപ്പെടുന്ന യുവതിയെ നഗ്നയാക്കി ഇറക്കി വിടുകയായിരുന്നു. പക്ഷേ റിൻസ്ബർഗ്സെ ആരാധകരുടെ തന്ത്രമൊന്നും മത്സര ഫലത്തിൽ കണ്ടില്ല. രണ്ടിനെതിരെ ആറ് ഗോളുകൾക്ക് എഎഫ്സി ആംസ്റ്റർഡാം കളിയിൽ വിജയിക്കുകയായിരുന്നു.

ന​ഗ്നയായി എതിർ താരങ്ങളുടെ അടുത്തേക്ക് ഓടിയെത്തിയ യുവതി പ്രതിരോധ താരം ജോയൽ ടിയേമയോട് തന്നെയൊന്നു പരിഗണിക്കാൻ പറഞ്ഞുവെന്നും താരം അതു നിഷേധിച്ചുവെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മത്സരത്തിന് ശേഷം യുവതിയുടെ സമീപനത്തെക്കുറിച്ച് ടിയേമ മാധ്യമങ്ങളോടു സംസാരിച്ചു. ഫോക്സി തന്നെ പ്രലോഭിപ്പിച്ചുവെന്നും എന്നാൽ വീട്ടിൽ കുഴപ്പമാകുമെന്നതു കൊണ്ട് താൻ സംയമനം പാലിച്ചതാണെന്നുമാണ് ടിയേമ പറയുന്നത്. ഗ്രൗണ്ടിലെത്തിയ യുവതി അതീവ സുന്ദരിയാണെന്നും താരം വെളിപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി