കായികം

തളര്‍ന്നുവീഴാറായ കുട്ടിയെ കോരിയെടുത്ത് ഹര്‍മന്‍പ്രീത് കൗര്‍; കളിക്ക് പുറത്തും ആരാധകരുടെ ഹൃദയം കവര്‍ന്ന് താരം( വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

നിതാ ട്വന്റി ട്വന്റി ലോകകപ്പിന്റെ ഉദ്ഘാടനമത്സരത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ മാസ്മരിക പ്രകടനം ആരും മറക്കില്ല. 51 പന്തില്‍ അതിവേഗ സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് കൗറിന്റെ ബാറ്റിന്റെ ചൂടറിയാത്തവര്‍ ആരുമില്ലെന്ന് തന്നെ പറയാം. കീവീസിനെ നിലംപരിശാക്കിയ മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ലോകം.

പാകിസ്ഥാനെ ഏഴുവിക്കറ്റിന് തോല്‍പ്പിച്ച  മത്സരത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരാധകരുടെ മനംകവര്‍ന്നു. പക്ഷേ അത് ക്രിക്കറ്റിന് പുറത്തെ പ്രവൃത്തിയിലൂടെയായിരുന്നു.  

മത്സരം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനത്തിനായി ഇരുടീമുകളുടേയും താരങ്ങള്‍ ഗ്രൗണ്ടില്‍ അണിനിരന്നപ്പോഴായിരുന്നു സംഭവം. താരങ്ങളെ അനുഗമിക്കുന്ന കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഓരോ താരത്തിന് മുമ്പിലും ഓരോ കുട്ടി വീതമാണ് നിന്നിരുന്നത്. എന്നാല്‍ പൊളളുന്ന വെയില്‍ ഈ കുഞ്ഞുങ്ങള്‍ക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. 

ദേശീയഗാനം ആലപിക്കുന്നതിനിടെ തനിക്ക് മുന്നില്‍ നില്‍ക്കുന്ന കുട്ടി തളര്‍ന്നുപോയത് ഹര്‍മന്‍പ്രീത് കൗറിന്റെ ശ്രദ്ധയില്‍പ്പെട്ടു. ദേശീയഗാനം പൂര്‍ത്തിയായ ഉടന്‍ ആ കുട്ടിയെ കൈകളില്‍ കോരിയെടുത്ത് ഗ്രൗണ്ട് ഒഫീഷ്യല്‍സിന് കൈമാറിയാണ് താരം ആരാധകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും