കായികം

അപ്രമാദിത്വം നിലനിര്‍ത്തി കോഹ്‌ലി, ബുംമ്ര ഒന്നാം റാങ്കില്‍ തുടരുന്നു; ഏകദിനത്തില്‍ ഇന്ത്യ രണ്ടാമത്

സമകാലിക മലയാളം ഡെസ്ക്


ദുബൈ: ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പേസ് ബൗളര്‍ ജസ്പ്രിത് ബുംമ്രയും. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ കോഹ്‌ലി 899 പോയിന്റുകളുമായാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 841 പോയിന്റുകളോടെയാണ് ബുംമ്ര സ്ഥാനം നിലനിര്‍ത്തിയത്. 

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഇന്ത്യന്‍ താരം തന്നെയാണ്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് കോഹ്‌ലിക്ക് പിന്നിലുള്ളത്. ബാറ്റ്‌സ്മാന്മാരുടെ പട്ടികയിലെ ആദ്യ പത്തിനുള്ളില്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ്. താരം എട്ടാം റാങ്കില്‍. മുന്‍ നായകനും വെറ്ററന്‍ താരവുമായി എംഎസ് ധോണി 20ാം റാങ്കില്‍. 

ബൗളര്‍മാരില്‍ ബുംമ്ര തലപ്പത്ത് നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇടംപിടിച്ചിട്ടുണ്ട്. റാങ്കിങിലെ ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചഹലാണ്. താരം അഞ്ചാം സ്ഥാനത്ത്. 

ഏകദിന ടീം റാങ്കിങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇംഗ്ലണ്ടാണ് ഒന്നാം റാങ്കില്‍. ഇന്ത്യക്ക് 121 പോയിന്റുകളും ഇംഗ്ലണ്ടിന് 126 പോയിന്റുകളുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു