കായികം

എല്ലാം മറന്ന് തണുത്തുറഞ്ഞ മഞ്ഞിൽ ആടിപ്പാടി സൈനികർ; സെവാ​ഗ് പങ്കിട്ട വീഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അതിർത്തിയിലുള്ള ജവാൻമാരുടെ ജാ​ഗ്രതയാണല്ലോ രാജ്യത്തെ കാക്കുന്നത്. അതിര്‍ത്തിയിലെ തണുത്തുറഞ്ഞ മഞ്ഞിനെയൊന്നും വക വയ്ക്കാതെ അവർ സദാസമയം ജാഗരൂകരാണ്. അതിനിടെ വിശ്രമിക്കാന്‍ ഇടവേളയോ, വിനോദങ്ങൾക്കുള്ള സമയമോ ഒന്നും അവർക്ക് ലഭിക്കാറില്ല. ഇത്തരം നിതാന്ത ശ്രദ്ധ വേണ്ട ഒരു സ്ഥലത്ത് വച്ച് നൃത്തം വയ്ക്കുന്ന ജവാന്‍മാർ എന്നത് നമ്മുടെ സങ്കൽപ്പങ്ങളിലേക്ക് വരിക പോലുമില്ല. 

എന്നാൽ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ പങ്കുവച്ച ഒരു ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ഇപ്പോൾ നേടുന്നത്. തണുത്തുറഞ്ഞ അതിര്‍ത്തിയില്‍ പട്ടാള ടാങ്കറുകള്‍ക്ക് സമീപം നൃത്തം വയ്ക്കുന്ന മൂന്ന് സൈനികരുടെ വീഡിയോയാണ് വീരു ഇത്തവണ പങ്കിട്ടത്. കനത്ത മഞ്ഞു വീഴ്‌ച്ചയ്ക്കിടയിലാണ് ഈ നൃത്തമെന്നതാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. 
 
ട്വിറ്റർ പോസ്റ്റുകളിലെ സൂപ്പർ താരമെന്ന് തന്നെ സെവാ​ഗിനെ പറയാം. അദ്ദേഹം എന്ത് കൗതുകമുള്ള പോസ്റ്റ് പങ്കിട്ടാലും അത് വൈറലായി മാറാറുണ്ട്. സമാനമാണ് ഈ വീഡിയോയും. ഇതും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അതിര്‍ത്തിയില്‍ നിന്നുള്ള രക്തരൂക്ഷിത വാര്‍ത്തകള്‍ക്കിടയില്‍ ഉള്ളം കുളിർക്കാൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി