കായികം

ടെക്‌സ്റ്റ് മെസേജിലൂടെ കൊല്‍ക്കത്ത എന്നെ ഒഴിവാക്കി, വെളിപ്പെടുത്തി മിച്ചല്‍ സ്റ്റാര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കില്ല. താനുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് ടെക്സ്റ്റ് മെസേജിലൂടെ കൊല്‍ക്കത്ത അറിയിച്ചതായി മിച്ചല്‍ സ്റ്റാര്‍ക്ക് പറയുന്നു. 

2018 ഐപിഎല്‍ സീസണില്‍ 9.4 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനിടെ
പരിക്കിന്റെ പിടിയിലായ സ്റ്റാര്‍ക്കിന് പിന്നെ ഐപിഎല്‍ കളിക്കാന്‍ ഇറങ്ങാനായിരുന്നില്ല. കരാര്‍ അവസാനിപ്പിച്ചതായി വ്യക്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകള്‍ തനിക്ക് രണ്ട് ദിവസം മുന്‍പ് സന്ദേശം അയച്ചതായി സ്റ്റാര്‍ക്ക് പറയുന്നു.

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ നിന്നും സ്റ്റാര്‍ക്ക് വിട്ടുനിന്നേക്കും എന്നാണ് സൂചന. ലോക കപ്പ് ക്രിക്കറ്റും, ആഷസ് പരമ്പരയും മുന്നില്‍ കണ്ടാണ് ഐപിഎല്‍ 2019ല്‍ നിന്നും സ്റ്റാര്‍ക്ക് വിട്ടുനില്‍ക്കാന്‍ ഒരുങ്ങുന്നത്. ഐപിഎല്ലില്‍ നിന്നുകൂടി വിട്ടുനിന്നാല്‍ എല്ലാ അര്‍ഥത്തിലും ഫ്രഷ് ആയിട്ട് ലോക കപ്പിന് ഒരുങ്ങാമെന്ന് സ്റ്റാര്‍ക്ക് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്