കായികം

ഓസ്‌ട്രേലിയയില്‍ വിനീതനായിരിക്കണം, കോഹ് ലിക്ക് ഭരണാധികാര സമിതിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

മറ്റൊരു ആവേശ പരമ്പരയ്ക്കായി ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയില്‍ എത്തി. വിനീതമായി വേണം ഓസ്‌ട്രേലിയയിലെ ഇടപെടലുകള്‍ എന്ന ഉപദേശം നല്‍കിയാണ് സുപ്രീംകോടതി നിയോഗിച്ച ഭരണാധികാര സമിതി കോഹ് ലിയെ ഓസ്‌ട്രേലിയയിലേക്ക് അയച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ, ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ കോഹ് ലിയുടെ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് വിനീതനായിരിക്കാന്‍ ഇന്ത്യന്‍ നായകന് ഭരണാധികാര സമിതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രസ് കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്ന സമയവും കോഹ് ലിയുടെ ഭാഗത്ത് നിന്നും ധാര്‍ഷ്ട്യം നിറഞ്ഞ സമീപനങ്ങള്‍ വരുന്നുവെന്ന വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിന്റെ കൂടി സാഹചര്യത്തിലാണ് ഇത്. 

ഓസ്‌ട്രേലിയയില്‍ മാധ്യമങ്ങളോടും, പബ്ലിക്കായിട്ടും വിനീതനായി ഇടപഴകണം എന്ന നിര്‍ദേശം ഭരണാധികാര സമിതി അംഗം വാട്‌സ് ആപ്പ് വഴിയും പിന്നീട് ഫോണ്‍ കോളിലൂടേയും കോഹ് ലിയെ അറിയിച്ചതായിട്ടാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കിടയിലും, ഇംഗ്ലണ്ട് പരമ്പരയ്ക്കിടയിലും മാധ്യമപ്രവര്‍ത്തകരോട് കോഹ് ലി കലിപ്പിച്ചിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയിലെ മികച്ച ടീം ആണ് ഇതെന്ന രവിശാസ്ത്രിയുടെ പ്രതികരണത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോടായിരുന്നു ഇംഗ്ലണ്ടില്‍ വെച്ച് കോഹ് ലി കടുപ്പിച്ച് സംസാരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി