കായികം

ആ പണം നല്‍കാമെന്ന് ബിസിസിഐ പറഞ്ഞു, 2014ലെ അറിയാ കഥകള്‍ വെളിപ്പെടുത്തി ബ്രാവോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആദ്യ ഏകദിനം നടക്കേണ്ട ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് ബിസിസിഐ തലവന്റെ സന്ദേശം എന്റെ ഫോണിലേക്ക് എത്തി. ദയവായി കളിക്കളത്തിലേക്കിറങ്ങൂ എന്നായിരുന്നു ആ സന്ദേശം. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കേണ്ട പണം ഞങ്ങള്‍ നല്‍കാം എന്നായിരുന്നു ബിസിസിഐ പറഞ്ഞത്..2014ലെ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ നടന്ന അണിയറ കഥകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് വിന്‍ഡിസ് മുന്‍ താരം ഡ്വെയ്ന്‍ ബ്രാവോ.

കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഞങ്ങളെയെല്ലാം തിരികെ വിളിക്കുന്നു എന്നായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ആദ്യ ഏകദിനം തന്നെ ബഹിഷ്‌കരിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാല്‍ ഞങ്ങള്‍ക്ക് എല്ലാ പിന്തുണയും തന്നെ ബിസിസിഐ ഒപ്പം നിന്നു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഞങ്ങള്‍ക്ക് നല്‍കാനുള്ള പണം പോലും നല്‍കാമെന്ന് ബിസിസിഐ വാഗ്ദാനം ചെയ്തുവെന്നും ബ്രാവോ വെളിപ്പെടുത്തുന്നു. 

നാലാം ഏകദിനത്തിന്റെ മധ്യത്തോടെ കരാര്‍ ലംഘനത്തെ തുടര്‍ന്ന് പരമ്പര അവസാനിപ്പിക്കുകയാണ് എന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ അറിയിച്ചു. എന്നാല്‍ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ബിസിസിഐയ്ക്ക് സാധിച്ചു. എന്നാല്‍ നിങ്ങള്‍ പണം നല്‍കേണ്ടതില്ലാ എന്ന് ബിസിസിഐയോട് ഞങ്ങള്‍ വ്യക്തമാക്കി. ഞങ്ങളുടെ ബോര്‍ഡ് പ്രശ്‌നം പരിഹരിക്കട്ടേ എന്ന നിലപാടാണ് ഞങ്ങള്‍ അപ്പോള്‍ സ്വീകരിച്ചത് എന്നും ബ്രാവോ പറയുന്നു. 

ആദ്യ ഏകദിനം നടക്കേണ്ടയന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ബിസിസിഐ തലവനായിരുന്നു എന്‍.ശ്രീനിവാസന്റെ സന്ദേശം വന്നു. കളിക്കാന്‍ ഇറങ്ങണം എന്ന ആവശ്യമായിരുന്നു അത്. ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അന്ന് കളിക്കാന്‍ ഇറങ്ങേണ്ട എന്ന നിലപാടായിരുന്നു ടീമിന്. അവരെല്ലാം കരുതിയത് ഞാന്‍ പേടിച്ച് പ്രതിഷേധങ്ങളില്‍ നിന്നെല്ലാം പിന്മാറുകയാണ് എന്നാണെന്നും ബ്രാവോ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ