കായികം

അന്ന് പ്രണയം, ഇന്ന് വഴക്ക്; ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും കോഹ് ലിയും അനുഷ്‌കയും

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ വര്‍ഷം അവസാനിച്ചിടത്ത് നിന്നാണ് തുടക്കം. അന്ന് പ്രണയിതാക്കളായിരുന്നു എങ്കില്‍ ഇന്ന് ദമ്പതിമാരാണ്. വിവാഹ വാര്‍ഷികം അടുത്തിരിക്കെ ആരാധകരില്‍ വീണ്ടും കൗതുകം നിറച്ച് കോഹ് ലിയും അനുഷ്‌കയും എത്തുകയാണ് വസ്ത്രനിര്‍മാതാക്കളായ മാന്യവാറിന്റെ പരസ്യത്തിലൂടെ. 

ദമ്പതികളായി കോഹ് ലിയും അനുഷകയും മറ്റൊരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തുന്നു. ചെറിയ വഴക്കുകളുമായിട്ടാണ് ഇവരുടെ വരവ്. അടുത്തൊരു ചുവട് എടുക്കുന്നതിന് മുന്‍പ് നന്നായി ചിന്തിക്കുവാനാണ് കോഹ് ലിയും അനുഷ്‌കയും നവ വധൂവരന്മാരോട് നിര്‍ദേശിക്കുന്നത്. വധുവിനും വരനും നല്‍കുന്ന ഓരോ മുന്നറിയിപ്പിലൂടേയും അവര്‍ തിരിച്ചറിയുന്നു എത്ര ചെറിയ കാര്യങ്ങളിലാണ് വിവാഹിതരാവുന്നതിന്റെ ഭംഗിയിരിക്കുന്നത് എന്ന്.

സംഭവം ആരാധകര്‍ ഇപ്പോള്‍ തന്നെ ഏറ്റെടുത്തു കഴിഞ്ഞു. എന്നും സ്‌നേഹം ആഘോഷിക്കുന്നുവെന്ന് പറഞ്ഞാണ് അനുഷ്‌ക വീഡിയോ ആരാധകരുമായി പങ്കുവയ്ക്കുന്നത്. മാന്യവാറിന്റെ ആദ്യ വീഡിയോയില്‍ തന്നെ പ്രണയം കണ്ണില്‍ കൊണ്ടുവന്ന് കോഹ് ലി ഞെട്ടിച്ചിരുന്നു. ഇവിടേയും നടിയായ അനുഷ്‌കയെ കടത്തി വെട്ടുകയാണ് അഭിനയത്തില്‍ കോഹ് ലിയെന്നാണ് ആരാധകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്