കായികം

തകര്‍പ്പന്‍ ജയം അവര്‍ ആഘോഷിച്ചുകൊണ്ടേയിരിക്കുന്നു; ഭംഗ്രയും കളിച്ച് കീവീസ് താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ജയം പാകിസ്താന്റെ കയ്യില്‍ നിന്നും ഇങ്ങെടുക്കുകയായിരുന്നു ന്യൂസിലാന്‍ഡ് അബുദാബിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍. പാകിസ്താനെതിരെ നാല് റണ്‍സ്‌ ജയം നേടിയത് കീവീസ് താരങ്ങള്‍ തകര്‍ത്ത് ആഘോഷിക്കുകയും ചെയ്തു. ഇവരുടെ ഡ്രസിങ് റൂമിലെ ആഘോഷങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

ഭംഗ്ര കളിച്ചാണ് കീവീസ് താരങ്ങളുടെ ആഘോഷം. പഞ്ചാബി പാട്ടിന്റെ താളത്തിനൊത്താണ്‌ രണ്ട് കീവീസ് താരങ്ങള്‍ ഭംഗ്ര കളിക്കുന്നത്. കീവീസ് താരങ്ങളുടെ ഭംഗ്രാ ആഘോഷത്തില്‍ ത്രില്ലടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. 

രണ്ടാം ഇന്നിങ്‌സില്‍ 176 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ പാകിസ്താന്‍ 171 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. 45 റണ്‍സ് എടുത്ത് ഷഫീക്കും, പിന്നാലെ 13 റണ്‍സ് എടുത്ത് ബാബര്‍ അസം റണ്‍ ഔട്ട് ആവുകയും ചെയ്തതോടെ തിരികെ കയറാന്‍ കഴിയാത്ത വിധം പാകിസ്താന്‍ തകരുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും