കായികം

കളി മുടക്കി മഴയെത്തി; ഇന്ത്യയെ പ്രഹരിച്ച് ഓസ്‌ട്രേലിയ, മികച്ച സ്‌കോറിലേക്ക്‌

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍ ട്വന്റി20യില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഉയര്‍ത്തിയ ഭീഷണി ഓസ്‌ട്രേലിയ മറികടക്കവെ വില്ലനായി മഴ. 16.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എന്ന നിലയില്‍ ഓസീസ് നില്‍ക്കവെയാണ് കളം പിടിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന്റെ ഷോര്‍ട്ടിനെ തുടക്കത്തില്‍ തന്നെ മടക്കി ഖലീല്‍ അഹ്മദ് ഇന്ത്യയ്ക്ക് ബ്രേക്ക് നല്‍കിയിരുന്നു. എന്നാല്‍ നായകന്‍ ഫിഞ്ചും, ക്രിസ് ലിന്നും നിലയുറപ്പിക്കാന്‍ തുടങ്ങുകയും, സ്‌കോറിങ്ങിന്റെ വേഗം കൂട്ടുകയും ചെയ്തതോടെ ഇന്ത്യ പരുങ്ങി. 

ഈ സമയം കുല്‍ദീപിന്റെ കൈകളിലേക്ക് പന്ത് നല്‍കിയ കോഹ് ലിക്ക് പിഴച്ചില്ല. ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ പവര്‍പ്ലേ കഴിഞ്ഞതോടെ കോഹ് ലിയെ ആക്രമണത്തിനായി കോഹ് ലി കൊണ്ടുവന്നു. 27 റണ്‍സ് എടുത്ത് നില്‍ക്കെ ഖലീല്‍ അഹ്മദിന്റെ കൈകളിലേക്ക് ഫിഞ്ചിനെ എത്തിച്ച് കുല്‍ദീപ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഫിഞ്ച് മടങ്ങിയതിന്റെ പതര്‍ച്ചയില്ലാതെ ക്രിസ് ലിന്ന് അടിച്ചു കളി തുടര്‍ന്നുവെങ്കിലും കുല്‍ദീപ് തന്റെ തൊട്ടടുത്ത ഓവറില്‍ വീണ്ടും പ്രഹരവുമായെത്തി.

കുല്‍ദീപിന്റെ ഗൂഗ്ലിയില്‍ ബാറ്റ് വെച്ച ക്രിസ് ലിന്‍ നേരെ കുല്‍ദീപിന്റെ തന്നെ കൈകളിലേക്കെത്തി. ക്രിസ് ലിന്നും, ഫിഞ്ചും പുറത്തായെങ്കിലും മാക്‌സ്വെല്ലും സ്റ്റോയ്‌നിസും കളം നിറഞ്ഞതോടെ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിലേക്കെത്തി. 

ബൗളര്‍മാരില്‍ ക്രുനാലിനേയും ഖലീല്‍ അഹ്മദിനേയുമാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ കണക്കറ്റ് പ്രഹരിച്ചത്. ക്രുനാല്‍ പാണ്ഡ്യ നാല് ഓവറില്‍ 55 റണ്‍സ് വിട്ടുകൊടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു