കായികം

ഇസാനെ മാറോട് ചേര്‍ത്ത് നില്‍ക്കുന്ന ചിത്രവുമായി വീണ്ടും സാനിയ; ഏറ്റെടുത്ത് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ഇസാനെ മാറോട് ചേര്‍ത്ത് നില്‍ക്കുന്ന സാനിയ മിര്‍സയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറെ പേരാണ് ലൈക്കടിച്ചത്. പ്രസവിച്ച് മൂന്നാംദിനത്തിലാണ് കുഞ്ഞിന്റെ ആദ്യ ചിത്രം സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 

സാനിയയുടെ പിറന്നാളാഘോഷ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഷൊയ്ബ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എന്റെ മകന്‍ പിറന്നിട്ട് 16 ദിവസം തികയുന്ന അതേ ദിവസമാണ് എന്റെ ഭാര്യ 16 വയസ്സുളള ചെറുപ്പക്കാരിയായത്, ഒപ്പം എന്റെ അമ്മായിയമ്മയും. ദൈവത്തിന് നന്ദി, ഇതായിരുന്നു ഷൊയ്ബിന്റെ ട്വീറ്റ്. പിറന്നാള്‍ദിനത്തില്‍ ആശംസ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് സാനിയയും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ ജന്മദിനത്തിന്റെ പിറ്റേന്ന് തന്നെ സാനിയ മറ്റൊരു ചിത്രം കൂടെ പങ്കുവെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു