കായികം

ഓഹരി വിപണിയിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കനത്ത പ്രഹരം; ഓഹരി വിലയില്‍ വര്‍ഷത്തിലെ ഏറ്റവും വലിയ ഇടിവ് 

സമകാലിക മലയാളം ഡെസ്ക്

ജയിക്കാന്‍ പാടുപെടുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. യുവന്റ്‌സിനെതിരെ ജയം പിടിച്ചെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ വീണതോടെ വീണ്ടും മൗറിഞ്ഞോയും സംഘവും പ്രതിസന്ധിയിലായി. ഗ്രൗണ്ടിലെ പിഴവുകള്‍ കളിക്കളത്തിന് പുറത്തും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വല്ലാതെ പിടിച്ചു കുലുക്കി തുടങ്ങി...

ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഓഹരി വില ഇപ്പോള്‍ കൂപ്പുകുത്തിയത്. ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 2400 കോടി രൂപ നഷ്ടത്തിലാണ് ബുധനാഴ്  മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വ്യാപാരം തുടങ്ങിയത്. 

2017 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വീണിരിക്കുന്നത്. ചൊവ്വാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്യുമ്പോള്‍ 19.92 ഡോളറായിരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഓഹരി വില 18.19ലേക്കെത്തുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ തുടരുന്ന മോശം ഫോമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തിരിച്ചടിക്കുന്നത്. 

പ്രീമിയര്‍ ലീഗില്‍ 12 കളികള്‍ പിന്നിടുമ്പോള്‍ എട്ടാം സ്ഥാനത്താണ് മൗറിഞ്ഞോയുടെ ടീം. 12ല്‍ ആറിലും തോറ്റു. എന്നാല്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ കുറച്ച മാസങ്ങളായി അനുഭവപ്പെടുന്ന തിരിച്ചടിയാണ് ഇപ്പോഴുണ്ടായിരിക്കുന്ന തകര്‍ച്ചയ്ക്ക് പിന്നിലെന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉടമകളായ ഗ്ലാസര്‍ കുടുംബത്തിന്റെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്