കായികം

മധ്യപ്രദേശ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് കേരളം ; ആദ്യ ഇന്നിംഗ്‌സില്‍ 63 റണ്‍സിന് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ കേരളം തകര്‍ന്നടിഞ്ഞു. ആദ്യ ഇന്നിംഗ്‌സില്‍ കേരളം വെറും 63 റണ്‍സിന് എല്ലാവരും പുറത്തായി. 16 റണ്‍സ് വീതമെടുത്ത വിഷ്ണു വിനോദും അക്ഷയ് ചന്ദ്രനുമാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 10 റണ്‍സെടുത്ത വി എ ജഗദീഷാണ് കേരള ഇന്നിംഗ്‌സില്‍ രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്‌സ്മാന്‍. 

കേരള ഇന്നിംഗ്‌സില്‍ മൂന്നു പേരാണ് റണ്‍സൊന്നുമെടുക്കാതെ പുറത്തായത്. കഴിഞ്ഞ മല്‍സരങ്ങളിലെ ഹീറോ ജലജ് സക്‌സേനയും, സഞ്ജു സാംസണും രണ്ട് റണ്‍സ് വീതമെടുത്ത് പുറത്തായി. 

കേരളത്തിന്റെ നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനാണ് കേരളത്തെ തകര്‍ത്തത്. കുല്‍ദീപ് സെന്‍ മൂന്നും, മിഹിര്‍ ഹിര്‍വാനി രണ്ടും വിക്കറ്റെടുത്തു. ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി