കായികം

ആ കഠിനാധ്വാനവും വിയര്‍പ്പും വൃഥാവിലായി; ഇതു ജീവിതത്തിലെ ഇരുണ്ട ദിനമെന്ന് മിതാലി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തനിക്കെതിരെ ഉയര്‍ന്ന അധിക്ഷേപങ്ങളില്‍ അതിയായ ദുഃഖവും വേദനയുമുണ്ടെന്ന് വെറ്ററന്‍ ക്രിക്കറ്റ് താരം മിതാലി രാജ്. ഇരുപതു വര്‍ഷം രാജ്യത്തിനു വേണ്ടി കളിച്ച തന്റെ പ്രതിബദ്ധതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് മിതാലി പറഞ്ഞു. മിതാലി സ്വാര്‍ഥലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചെന്ന കോച്ച് രമേഷ് പവാറിന്റെ ആരോപണത്തോടു പ്രതികരിച്ചുകൊണ്ടാണ് താരത്തിന്റെ ട്വീറ്റ്.

ഈ അധിക്ഷേപങ്ങളില്‍ അതിതായ ദുഃഖവും വേദനയുമുണ്ട്. ഇരുപതു വര്‍ഷം രാജ്യത്തിനു വേണ്ടി കളിച്ച തന്റെ ക്രിക്കറ്റിനോടുള്ള പ്രതിബദ്ധതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. '' എന്റെ കഠിനാധ്വാനവും വിയര്‍പ്പമെല്ലാം വൃഥാവിലായിരിക്കുന്നു''- മിതാലി പറഞ്ഞു.

ഇപ്പോള്‍ എന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുകയാണ്. കഴിവ് ചോദ്യം ചെയ്യപ്പെടുകയാണ്. മുഴുവന്‍ ചെളിവാരിയെറിയലാണ്. ഇത് ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിവസമാണ്. ദൈവം തനിക്കു ശക്തി നല്‍കട്ടെ- മിതാലി പറഞ്ഞു.

മിതാലി സ്വാര്‍ഥയായി പെരുമാറിയെന്നും കൈകാര്യം ചെയ്യാന്‍ വിഷമമായിരുന്നെന്നും ചൂണ്ടിക്കാട്ടി പരിശീലകന്‍ രമേശ് പവാര്‍ ബിസിസിഐക്കു റിപ്പോര്‍ട്ട് നല്‍കിയതായ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് പ്രതികരണം. ഓപ്പണിങ് സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ മിതാലി നാട്ടിലേക്കു മടങ്ങുമെന്ന് ഭീഷണിപ്പെടുത്തിയതായി പവാര്‍ ആരോപിച്ചെന്നാണ് വാര്‍ത്തകള്‍. 

ലോകകപ്പ് സെമിഫൈനലില്‍ മിതാലിയെ കളിപ്പിക്കാതിരുന്നത് വീവാദമായിരുന്നു. അതുവരെ എല്ലാ കളിയും ജയിച്ച ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനോടു ദയനീയമായി തോറ്റു പുറത്താവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി