കായികം

ടോസിന് ഷോര്‍ട്‌സ് ധരിച്ചെത്തി കോഹ് ലി; ബഹുമാനിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

വീണ്ടും വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ടോസിനായി ഷോര്‍ട്‌സ് ധരിച്ച് കോഹ് ലി എത്തിയതാണ് ചിലരെ പ്രകോപിപ്പിച്ചത്. 

ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവന്‍ നായകന്‍ സാം വൈറ്റ്മന്‍, ടോസ് പ്രതിനിധി എന്നിവര്‍ ഫോര്‍മല്‍ ഡ്രസ് ധരിച്ച് നില്‍ക്കവെയാണ് കോഹ് ലി ഷോര്‍ട്‌സ് ധരിച്ച് എത്തിയത്. ഏഷ്യാ കപ്പില്‍ തന്റെ തൊപ്പി ശരിക്കും ധരിക്കാതിരുന്നതിന് പാകിസ്താന്‍ താരം ഫഖര്‍ സമനെ സുനില്‍ ഗാവസ്‌കര്‍ വിമര്‍ശിച്ചതും ഇവിടെ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. 

ക്രിക്കറ്റിനോടുള്ള കോഹ് ലിയുടെ ബഹുമാനമില്ലായ്മയാണ് ഇവിടെ വ്യക്തമാകുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം. കോഹ് ലിയുടെ വസ്ത്ര ധാരണത്തില്‍ വിവാദമായ ടോസ് ഇന്ത്യയ്ക്ക് ലഭിച്ചതുമില്ല. രണ്ടാം ദിനം 358 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. ഫോമില്ലാതെ വലയുന്ന രാഹുല്‍ സന്നാഹ മത്സരത്തിലും പരാജയപ്പെട്ടു. മൂന്ന് റണ്‍സ് എടുത്താണ് രാഹുല്‍ മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ