കായികം

ദീദി നമ്പര്‍ 10, മമതാ ബാനര്‍ജിക്ക് ബാഴ്‌സലോണയുടെ ജഴ്‌സി സമ്മാനിച്ച് മെസി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കൊത്ത : 'പ്രിയപ്പെട്ട സുഹൃത്തായ ദീദിക്ക് ആശംസകളോടെ മെസി' എന്ന കുറിപ്പോടെയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിക്ക് ബാഴ്‌സലോണയുടെ പത്താം നമ്പര്‍ കുപ്പായം കൈയ്യൊപ്പോടെ
സാക്ഷാല്‍ ലയണല്‍ മെസി സമ്മാനിച്ചത്. കടുത്ത ഫുട്‌ബോള്‍ പ്രേമിയായ മമതാ ബാനര്‍ജി അണ്ടര്‍-17 ലോകകപ്പ് മനോഹരമായി നടത്തിയതിന് നേരത്തേ ലോക പ്രശംസ പിടിച്ചുപറ്റിയിരുന്നു. മോഹന്‍ ബഗാനുമായി സൗഹൃദമത്സരത്തിനെത്തിയ ബാഴ്‌സലോണ ലജന്‍ഡ് ടീമിന്റെ കൈവശമാണ് മെസി സമ്മാനമയച്ചത്. 

ഫുട്‌ബോള്‍ ഇതാഹസമായ മറഡോണ, റൊമാരിയോ, റൊണാള്‍ഡീഞ്ഞോ തുടങ്ങിയവരിലൂടെയാണ് മുമ്പ് പത്താം നമ്പര്‍ കുപ്പായം പ്രശസ്തമായത്. മെസിയുടെ സ്‌നേഹോപഹാരത്തിലൂടെ പത്താം നമ്പര്‍ കുപ്പായം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ ശേഖരത്തിലും എത്തിയിരിക്കുകയാണ്. 

മെസിക്ക് കൊല്‍ക്കൊത്തയും കൊല്‍ക്കത്തയ്ക്ക് മെസിയും അപരിചിതരല്ലെന്ന് തന്നെ പറയാം. 2011 ല്‍ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയുമായി നടന്ന മത്സരത്തില്‍ പങ്കെടുക്കാനാണ് മെസി ആദ്യമായി കൊല്‍ക്കൊത്തയിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍