കായികം

വിരാടക്കരുത്തിൽ സമ​ഗ്രാധിപത്യത്തിലേക്ക് ഇന്ത്യ; സ്കോർ 500 കടന്നു

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ സ്കോർ 500 കടന്നു. ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 506 റൺസെന്ന നിലയിലാണ്. അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷാ സെഞ്ച്വറി നേടി വരവറിയിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ശതകം പിന്നിട്ടത് ഇന്ത്യക്ക് തുണയായി. 

പുറത്താകാതെ നിൽക്കുന്ന കോഹ്‌ലി 215  പന്തില്‍ ഏഴ് ഫോറിന്റെ അകമ്പടിയോടെ 120 റണ്‍സുമായി ക്രീസിലുണ്ട്. നായകന്റെ 24ാം ടെസ്റ്റ് ശതകമാണിത്. 33 പന്തിൽ 19 റൺസുമായി ജഡേജയാണ് നായകന് കൂട്ടായി ക്രീസിലുള്ളത്. 

അതേസമയം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു റിഷഭ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യക്കിന്ന് നഷ്ടമായിട്ടുള്ളത്. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ പന്ത് 84 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 92 റണ്‍സ് അടിച്ചെടുത്തു. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന താരത്തെ ദേവേന്ദ്ര ബിഷുവാണ് മടക്കിയത്. 

നേരത്തെ ആദ്യ ദിനത്തില്‍ പൃഥ്വി ഷാ (134), ചേതേശ്വര്‍ പൂജാര (86), അജിന്‍ക്യ രഹാനെ (41) എന്നിവരും ഇന്ത്യക്കായി തിളങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി