കായികം

ശബരിമലയില്‍ പ്രതിഷേധിച്ച് കറുപ്പണിഞ്ഞവര്‍ക്ക്‌ മുന്നില്‍ ഒരുമയുടെ പെരുമ വിടര്‍ത്തിയ മഞ്ഞപ്പട

സമകാലിക മലയാളം ഡെസ്ക്

ടീമായി നമ്മള്‍ കളിച്ചപ്പോള്‍ തോറ്റു മടങ്ങുകയായിരുന്നു പ്രളയം. ഒറ്റക്കെട്ടായി നമ്മള്‍ നേരിട്ട പ്രളയത്തിന്റെ ഓര്‍മകളായിരുന്നു ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങിയപ്പോള്‍ കൊച്ചിയില്‍ നിറഞ്ഞു നിന്നത്. സര്‍പ്രൈസ് ബാനറും, പ്രത്യേക ജേഴ്‌സിയും എല്ലാമായി ഒരുമ നമ്മുടെ പെരുമ എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടം. 

സര്‍പ്രൈസ് ബാനര്‍ വരുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വഞ്ചിയില്‍ കേരളത്തെ താങ്ങി നിര്‍ത്തുന്ന കൈകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേത് മുതല്‍ കയ്യും മെയ്യും മറന്നിറങ്ങിയ എല്ലാവരുടേയും കാണാം. 

മഞ്ഞക്കടല്‍ ഇരമ്പുന്നതിന് ഇടയില്‍ കറുത്ത കുപ്പായം ധരിച്ച് പ്രതിഷേധം അറിയിക്കാന്‍ ഇറങ്ങുമെന്ന്, ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്നവര്‍ അറിയിച്ചിരുന്നു. പക്ഷേ ഒരുമ ഞങ്ങളുടെ പെരുമ എന്ന് പറഞ്ഞ് മഞ്ഞക്കടല്‍ ആര്‍ത്തുലച്ചതോടെ മറ്റ് പ്രതിഷേധങ്ങള്‍ക്കൊന്നും അവിടെ സ്ഥാനമുണ്ടായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍