കായികം

ക്വിറ്റോവയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി 12 വര്‍ഷം തടവിൽ കഴിയണം

സമകാലിക മലയാളം ഡെസ്ക്

പ്രാഗ്: ചെക്ക് റിപബ്ലിക്കിന്റെ വനിതാ ടെന്നീസ് താരം പെട്ര ക്വിറ്റോവയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് 12 വര്‍ഷത്തെ ജയില്‍ ശിക്ഷ. 2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. 

33കാരനായ പ്രതി ക്വിറ്റോവയുടെ വസതിയില്‍ അതിക്രമിച്ചു കയറി കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ നിന്ന് താരം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പരുക്കേറ്റ് ക്വിറ്റോവ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. മാസങ്ങളെടുത്താണ് താരം കളത്തില്‍ തിരിച്ചെത്തിയത്. 

ഭീഷണി, കൊലപാതക ശ്രമം, ഭവനഭേദനം അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ ചാര്‍ത്തിയിട്ടുള്ളത്. അഞ്ച് മുതല്‍ 12 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കാനുള്ള കുറ്റമാണ് പ്രതി ചെയ്തിട്ടുള്ളതെന്ന് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് വ്യക്തമാക്കി. 

2011ലും 2014ലും വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുള്ള താരമാണ് 29കാരിയായ ക്വിറ്റോവ. നിലവില്‍ വനിതാ വിഭാഗത്തില്‍ നാലാം റാങ്കിലാണ് ക്വിറ്റോവയുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി