കായികം

പ്രളയത്തില്‍ കൈത്താങ്ങായി റാഫേല്‍ നദാല്‍; തന്റെ ടെന്നീസ് അക്കാദമിയും തുറന്നിട്ടു

സമകാലിക മലയാളം ഡെസ്ക്

കോര്‍ട്ടിന് പുറത്ത് നല്ലൊരു മനുഷ്യനാണ് താനെന്ന് കൂടി തെളിയിക്കുകയാണ് ടെന്നീസ് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍. കലി തുള്ളി എത്തിയ മഴ വെള്ളപ്പൊക്കം സൃഷ്ടിച്ചപ്പോള്‍ ദുരിതബാധിതര്‍ക്കായി തന്റെ ടെന്നീസ് അക്കാദമി തുറന്നു നല്‍കി റാഫേല്‍ നദാല്‍. മയോര്‍ഗയെ കഴിഞ്ഞ രാത്രി പ്രളയം വിഴുങ്ങിയപ്പോഴായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം റാഫേല്‍ നദാലും നിരത്തിലിറങ്ങിയത്. 

ഒന്‍പത് പേര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വെള്ളപ്പൊക്കത്തിന് പിന്നാലെ വെള്ളവും, മണ്ണുമെല്ലാം നീക്കുന്നതിന് മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം നദാല്‍ ഇറങ്ങിയതിന്റെ ചിത്രങ്ങളാണ് സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. 

ദുഃഖകരമായ ദിവസമായിരുന്നു മയോര്‍ഗയ്ക്ക് ഇന്നലെ. ദുരിതബാധിതര്‍ക്ക് വേണ്ടി തന്റെ അക്കാദമിയിലെ സൗകര്യങ്ങള്‍ തുടരുമെന്നും നദാല്‍ പറയുന്നു.മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന നദാലിനുള്ള അഭിനന്ദനമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്.നിലവില്‍ പരിക്കിനെ തുടര്‍ന്ന് കോര്‍ട്ടില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നദാല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു