കായികം

ഒടുവില്‍ ആ ഡ്രസ് വീണ്ടും, ജന്മദിനത്തില്‍ പാണ്ഡ്യയെ ട്രോളി രോഹിത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

25ാം ജന്മദിനം ആഘോഷിക്കുകയായിരുന്നു ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഒക്ടോബര്‍ 11ന്. ക്രിക്കറ്റ് താരങ്ങളും ആരാധകരും സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവരും ഹര്‍ദിക്കിന് ജന്മദിനാശംസയുമായി എത്തി. ജന്മദിനാശംസയ്‌ക്കൊപ്പം പാണ്ഡ്യയെ ട്രോളിയായിരുന്നു രോഹിത്തിന്റെ വരവ്. 

ഡ്രസിങ് സെന്‍സിനെയായിരുന്നു ഐപിഎല്ലിലെ പാണ്ഡ്യയുടെ നായകന്‍ ഉന്നം വെച്ചത്. നേരത്ത, സ്വര്‍ണ നിറത്തിലെ വാര്‍ഡഡ്രോബിലെ ഫോട്ടോ പാണ്ഡ്യ ട്വീറ്റ് ചെയ്തിരുന്നു. ഈ ഫോട്ടോ ഒപ്പം ചേര്‍ത്ത് ജന്മദിനാശംസ നേര്‍ന്ന രോഹിത്, നിനക്ക് നല്ലൊരു വാര്‍ഡ്ഡ്രോബ് ഡിസൈനറെ കണ്ടെത്താന്‍ സാധിക്കട്ടേയെന്നുമാണ് ട്വിറ്ററില്‍ കുറിച്ചത്. 

രോഹിത്ത് ഇപ്പോള്‍ ട്രോളിയ ഇതേ ഡ്രസ് ആരാധകര്‍ അന്നും ട്രോളിയിരുന്നു. സെപ്തംബര്‍ 13ന് ഗണേശ്വോല്‍സവം ആഘോഷിച്ചായിരുന്നു പാണ്ഡ്യ ആ വാര്‍ഡ്ഡ്രോബില്‍ പ്രത്യക്ഷപ്പെട്ടത്. ട്രഡീഷണല്‍ ഡ്രസ് എന്നായിരുന്നു പാണ്ഡ്യ ഇതിന് നല്‍കിയ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും