കായികം

തകര്‍ന്നടിഞ്ഞ് നാണം കെട്ട് ചൈനയും; പതിനൊന്ന് ബോളില്‍ കളി ജയിച്ച് നേപ്പാള്‍

സമകാലിക മലയാളം ഡെസ്ക്

ലോക കപ്പ് ട്വന്റി20 യോഗ്യതാ മത്സരത്തില്‍ വീണ്ടും ഞെട്ടിച്ച് ടീമുകള്‍. മ്യാന്‍മറിന് പിന്നാലെ ഇപ്പോള്‍ ചൈനയാണ് തകര്‍ന്നടിഞ്ഞ് നാണം കെടുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ അവസാനിച്ച മത്സരമായിട്ടാണ് മലേഷ്യ-മ്യാന്‍മര്‍ കളിയെ വിലയിരുത്തുന്നത്. അതിനെ വെട്ടി ഒന്നാം സ്ഥാനത്തെത്താനായിരുന്നു ചൈനയുടേയും നേപ്പാളിന്റേയും ശ്രമം. 

13 ഓവറില്‍ 26 റണ്‍സിന് ചൈനയെ നേപ്പാള്‍ ഓള്‍ ഔട്ടാക്കി. പതിനൊന്ന് ബോളില്‍ നേപ്പാള്‍ ലക്ഷ്യം കാണുകയും ചെയ്തു. ഒളിംപിക്‌സില്‍ ഉള്‍പ്പെടെ കായിക രംഗത്തെ മികവ് പുലര്‍ത്തുന്ന ചൈന പക്ഷേ ക്രിക്കറ്റ് ഞങ്ങള്‍ക്ക് പറ്റിയ കളിയല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. 

യോഗ്യതാ മത്സരത്തിലെ ചൈനയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയായിരുന്നു അത്. ആദ്യ ഓവറിന്റെ നാലാം ബോളിലായിരുന്നു ചൈനയുടെ ആദ്യ വിക്കറ്റ് വീഴുന്നത്. പതിനൊന്ന് റണ്‍സ് എടുത്ത യാനിന്റെ ചെറുത്ത് നില്‍പ്പ് ചൈനയ്ക്ക് ചെറുതായി ജീവന്‍ നല്‍കി. 

എന്നാല്‍ ഏഴാം വിക്കറ്റില്‍ രണ്ടാമത്തെ വിക്കറ്റ് വീണിന് പിന്നാലെ ചൈന ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ചൈനയുടെ ഒന്‍പത് ബാറ്റ്‌സ്മാന്‍മാരാണ് പൂജ്യത്തിന് പുറത്തായത്. അതില്‍ രണ്ടും ഫസ്റ്റ് ബോള്‍ ഡക്കായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'