കായികം

ഹൈദരാബാദ് ടെസ്റ്റില്‍ വീന്‍ഡീസിന് ടോസ്, ബാറ്റിങ്; ഷാര്‍ദുല്‍ താക്കൂറിന് അരങ്ങേറ്റം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ഒരു ഇന്നിങ്‌സിനും 272 റണ്‍സിനും റെക്കോഡ് വിജയമാണ് കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യ നേടിയത്. അതിനാല്‍ രണ്ടാമത്തെയും അവസാനത്തെതുമായ ഹൈദരാബാദ് ടെസ്റ്റ് വെസ്റ്റ് ഇന്‍ഡീസിന് നിര്‍ണായകമാണ്. രണ്ട് ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരാനാണ് കോഹ്‌ലിയും സംഘവും ആഗ്രഹിക്കുന്നത്. 

ഒരു മാറ്റത്തോടെയാണ് ഇന്ത്യന്‍ ടീം ഇന്ന് കളത്തില്‍ ഇറങ്ങുക. ഷാര്‍ദുല്‍ താക്കൂര്‍ ഇന്ന് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. ഈ വര്‍ഷം ഇന്ത്യന്‍ ജേഴ്‌സി അണിയുന്ന അഞ്ചാമത്തെ താരമാണ് ഷാര്‍ദുല്‍ താക്കൂര്‍. ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഇന്ത്യയുടെ 294-ാമത്തെ താരം കൂടിയാണ് ഷാര്‍ദുല്‍ താക്കൂര്‍. പെയ്‌സ് ബൗളര്‍ മുഹമ്മദ് ഷാമിക്ക് പകരമായാണ് താക്കൂര്‍ ടീമില്‍ ഇടംപിടിച്ചത്.

വിരാട് കോഹ് ലി നയിക്കുന്ന ടീമില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നുമില്ല. രാഹുല്‍, കഴിഞ്ഞ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പ്രിഥ്വി , പൂജാര, രഹാന തുടങ്ങിയവര്‍ അടങ്ങുന്നതാണ് ടീം. ജാസണ്‍ ഹോള്‍ഡര്‍ നയിക്കുന്നതാണ് വെസ്റ്റ് ഇന്‍ഡീസ് നിര.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന