കായികം

കാര്യവട്ടം ഏകദിനം: ടിക്കറ്റ് വില്‍പ്പന പേടിഎമ്മുമായി സഹകരിച്ച് ഓണ്‍ലൈനില്‍, 17ന് തുടങ്ങും, 1000, 2000, 3000 രൂപയുടെ ടിക്കറ്റുകള്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നവംബര്‍ ഒന്നിന് തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഈ മാസം 17 ന് ആരംഭിക്കും. 1000, 2000, 3000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പേടിഎമ്മുമായി സഹകരിച്ച് ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. ഇന്ത്യാ വിന്‍ഡീസ് ടീമുകള്‍ ഒക്‌ടോബര്‍ 30 ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തും.

ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പ് ഉപയോഗിച്ചോ ബുക്ക് ചെയ്തതിന്റെ പ്രിന്റുമായോ സ്‌റ്റേഡിയത്തിനകത്ത് പ്രവേശിക്കാം.

ഇന്ത്യാ വിന്‍ഡീസ് ടീമുകള്‍ ഒക്‌ടോബര്‍ 30 ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തും. ജെറ്റ് എയര്‍വേസിന്റെ വിമാനത്തില്‍ എത്തുന്ന ഇരു ടീമുകളും സ്‌പോര്‍ട്‌സ് ഹബ്ബില്‍ പരിശീലനം നടത്തും. കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് ഇരു ടീമുകള്‍ക്കും താമസം ഒരുക്കിയിരിക്കുന്നത്. മത്സരത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. കളിക്കാര്‍ക്കായി പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. കുടുംബശ്രീ, ജയില്‍വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് സ്‌റ്റേഡിയത്തിനുള്ളിലെ ഭക്ഷണവിതരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു