കായികം

ഇന്ത്യയെ ഹോള്‍ഡ് ചെയ്ത് ഹോള്‍ഡര്‍; ഇന്ത്യയുടെ ലീഡ് 56 റണ്‍സിലൊതുക്കി

സമകാലിക മലയാളം ഡെസ്ക്

ആദ്യ ടെസ്റ്റിലെ നാണക്കേടില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ് കരകയറി വരുന്നു. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ വമ്പന്‍ ലീഡ് ഉയര്‍ത്താന്‍ അനുവദിക്കാതെ ഇന്ത്യയെ പിടിച്ചു  നിര്‍ത്താന്‍ വിന്‍ഡിസ് ബൗളര്‍മാര്‍ക്കായി. ഹൈദരാബാദ് ടെസ്റ്റില്‍ 367 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. 

56 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യയുടെ പക്കലുള്ളത്. ജാസന്‍ ഹോള്‍ഡറിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യയുടെ കുതിപ്പിന് തടയിട്ടത്. റണ്‍ എടുക്കുന്നതിന് മുന്‍പ് രാഹുലിനെ മടക്കി തുടങ്ങിയ ഹോള്‍ഡര്‍, രഹാനയേയും, ജഡേജയേയും കുല്‍ദീപിനേയും കൂടെ പവലിയനിലേക്ക് എത്തിച്ച് ലീഡ് ഉയര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ തകര്‍ത്തു. 

രണ്ടാം ടെസ്റ്റില്‍ മികച്ച ഓള്‍ റൗണ്ടര്‍ പ്രകടനമാണ് വിന്‍ഡിസ് നായകന്‍ ഹോള്‍ഡറില്‍ നിന്നും വന്നത്. ഒന്നാം ഇന്നിങ്‌സില്‍ അര്‍ധശതകം നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ഹോള്‍ഡര്‍ ഇന്ത്യയുടെ അഞ്ച് വിക്കറ്റും പിഴുതത്. മൂന്നാം ദിനം 35 റണ്‍സ് എടുത്ത് നില്‍ക്കെ അശ്വിന്റെ വിക്കറ്റ് ഗ്രബ്രിയേല്‍ വീഴ്ത്തിയതോടെയാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ചെറുത്ത് നില്‍പ്പ് അവസാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി