കായികം

വിന്‍ഡിസ് തകര്‍ന്നടിയുന്നു, അനായാസ ജയത്തിലേക്ക് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പൊരുതി നിന്ന് പ്രതീക്ഷ നല്‍കിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടാം ഇന്നിങ്‌സില്‍ വീണ്ടും കളി മറന്നു. മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡിസ്. 

ഉമേഷ് യാദവാണ് വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം നല്‍കിയത്. ചായയ്ക്കു പിരിയുമ്പോഴേക്കും വിന്‍ഡിസിന്റെ മൂന്ന് വിക്കറ്റുകള്‍ ഉമേഷ് പിഴുതപ്പോള്‍, ഓരോ വിക്കറ്റ് വീതം വീഴ്ത്തി അശ്വിനും, ജഡേജയും കുല്‍ദീപും പിന്തുണ നല്‍കി. 

നായകന്‍ ഹോള്‍ഡര്‍ ക്രീസിലുള്ളത് മാത്രമാണ് വിന്‍ഡിസിന്റെ ഇപ്പോഴത്തെ പ്രതീക്ഷ. ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡിസിനെ താങ്ങി നിര്‍ത്തിയ റോസ്റ്റണ്‍ ചേസിനെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ഉമേഷ് യാദവ് മടക്കി. ആറ് റണ്‍സ് എടുത്ത് നില്‍ക്കെ റോസ്റ്റണ്‍ ചേസിനെ പുറത്താക്കിയ ഉമേഷ്, തൊട്ടടുത്ത പന്തില്‍ തന്നെ ഡൗവ്‌റിച്ചിനേയും മടക്കി. 

നിലവില്‍ ഇരുപത് റണ്‍സിന്റെ ലീഡാണ് വിന്‍ഡിസിനുള്ളത്. ഇന്ത്യന്‍ ബൗളര്‍മാര്‍ അരങ്ങ് വാഴുകയാണ് എങ്കില്‍ ഇന്ത്യ രണ്ടാം ടെസ്റ്റിലും അനായാസ ജയം പിടിക്കും. ഒന്നാം ഇന്നിങ്‌സില്‍ 56 റണ്‍സിന്റെ ലീഡായിരുന്നു ഇന്ത്യയ്ക്ക് നേടാനായത്. ഹോള്‍ഡറിന്റെ അഞ്ച് വിക്കറ്റ് നേട്ടം ലീഡ് ഉയര്‍ത്താനുള്ള ഇന്ത്യന്‍ ശ്രമത്തിന് വിലങ്ങു തടിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)